ഇന്ത്യ ഗവണ്മെന്റ് പ്ലാനിങ് കമ്മീഷന്റെ കീഴിലുള്ള നാഷണൽ ഡെവലപ്പ്മെന്റ് ഏജൻസിയുടെ സെൻട്രൽ ഭാരത് സേവക് സമാജ് ഏർപ്പെടുത്തിയ ദേശീയ അവാർഡ് സജീവ് ഇളമ്പലിന്. ശ്രീനാരായണ ഗുരുവിൻ്റെ അക്ഷര പ്രതിഷ്ഠയുടെ ചരിത്രം പറയുന്ന ‘ഗുരുദേവൻ’, മുരുക്കുംപുഴയിൽ അഗതികൾക്ക് ആശ്രയമായ കൊട്ടാരക്കര മാർത്തോമാ ജൂബിലി മന്ദിരത്തിന്റെ ജീവിതഗന്ധിയായ നിമിഷങ്ങൾ ഒപ്പിയെടുത്ത ‘സ്നേഹാർദ്രം’ ഉൾപ്പടെയുള്ള ഡോക്യുമെൻ്ററികളൂടെ സംവിധാന മികവ് പരിഗണിച്ചാണ് പുരസ്കാരം.
മാധ്യമ പ്രവർത്തകനായ സജീവ് ഇളമ്പൽ ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയാണ് മാധ്യമപ്രവർത്തനം ആരംഭിക്കുന്നത്. പ്രേം നസീർ മാധ്യമ പുരസ്കാരം ഉള്ളപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ലോക റെക്കോഡ് ലഭിച്ച ‘കുട്ടിദൈവ’ത്തിൻ്റെ തിരക്കഥാകൃത്ത് കൂടിയാണ് സജീവ്. സെപ്റ്റംബർ 12-ന് ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം, ബി എസ് എസ് ദേശീയ ചെയർമാൻ ബി എസ് ബാലചന്ദ്രനിൽ നിന്നും സജീവ് ഏറ്റുവാങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]