കൊച്ചി: മലയാള സിനിമയിലെ സംവിധായകരും നടന്മാരും നിർമാതാക്കളുമടക്കം 28 പേർ മോശമായി പെരുമാറിയെന്ന് നടി ചാർമിള. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിലാണ് അവർ മലയാള സിനിമയിലെ മോശം അനുഭവം തുറന്നുപറഞ്ഞത്.
നിർമാതാവും സുഹൃത്തുക്കളും ചേർന്ന് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു. സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്ന് ചോദിച്ചുവെന്നും വഴങ്ങാൻ തയാറല്ലെന്ന് പറഞ്ഞതോടെ ഒരു സിനിമയിൽനിന്ന് തന്നെ അദ്ദേഹം ഒഴിവാക്കിയെന്നും ചാർമിള ആരോപിച്ചു.
‘അർജുനൻ പിള്ളയും അഞ്ച് മക്കളും’ സിനിമയുടെ നിർമാതാവ് എം.പി.മോഹനനെതിരെയാണ് ചാർമിളയുടെ ആരോപണം. താൻ വഴങ്ങുമോ എന്ന് സംവിധായകൻ ഹരിഹരൻ ചോദിച്ചത് നടൻ വിഷ്ണുവിനോടാണ്. തയ്യാറല്ലെന്ന് പറഞ്ഞതോടെ ‘പരിണയം’ സിനിമയിൽ നിന്ന് തന്നെയും വിഷ്ണുവിനെയും ഒഴിവാക്കി. മോശമായി പെരുമാറിയവരിൽ സംവിധായകരും നിർമാതാക്കളും നടന്മാരുമുണ്ടെന്നും ചാർമിള പറഞ്ഞു.
എന്നാൽ തൻ്റെ പല സുഹൃത്തുക്കളും പെട്ടുപോയെന്നും ദുരനുഭവമുണ്ടായ ആളുകളുടെ പേരുകൾ പറയുന്നില്ലെന്നും നടി പറഞ്ഞു. തനിക്ക് മകനുണ്ടെന്നും അതിനാൽ മറ്റു നടപടികളിലേക്ക് കടക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]