
കന്നഡ സൂപ്പർതാരം കിച്ച സുദീപ്, വിക്രാന്ത് റോണയ്ക്ക് ശേഷം സംവിധായകൻ അനുപ് ഭണ്ഡാരിയുമായി കൈകോർക്കുന്ന ‘ബില്ല രംഗ ബാഷ’യുടെ കൺസെപ്റ്റ് വീഡിയോ പുറത്ത്. വമ്പൻ ഹിറ്റായ ഹനുമാൻ എന്ന ചിത്രത്തിന് ശേഷം, പ്രൈംഷോ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ കെ. നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്നാണ് ‘ബില്ല രംഗ ബാഷ’ നിർമ്മിക്കുന്നത്. കിച്ച സുദീപിന്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ഒഫീഷ്യൽ ലോഗോ, കൺസെപ്റ്റ് വീഡിയോ എന്നിവ റിലീസ് ചെയ്തത്.
എ. ഡി. 2209 കാലഘട്ടത്തിൽ, സ്റ്റാച്യു ഓഫ് ലിബർട്ടി, ഈഫൽ ടവർ, താജ്മഹൽ എന്നിവയെല്ലാം നശിപ്പിക്കപ്പെടുകയും ഒരു മനുഷ്യൻ എല്ലാം കീഴടക്കി എന്ന സൂചനയും നൽകുന്ന തരത്തിലുള്ള കൺസെപ്റ്റ് വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. സംവിധായകൻ അനുപ് ഭണ്ഡാരി തന്നെയാണ് ഈ ചിത്രത്തിന്റെ രചന. തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണിതെന്ന് കിച്ച സുദീപ് അവകാശപ്പെട്ടു. എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും നിർമ്മിക്കുന്ന ‘ബില്ല രംഗ ബാഷ’യുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. മാർക്കറ്റിങ്- ഹാഷ് ടാഗ് മീഡിയ, പിആർഒ- ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]