വൻ സുരക്ഷാസംവിധാനമൊരുക്കിയാണ് സണ്ണി ലിയോണിനെ വേദിയിലെത്തിച്ചതെങ്കിലും ഷോയിൽ പങ്കെടുക്കാനെത്തിയവരുടെയും ആരാധകരുടെയും ആവേശത്തള്ളിച്ചയിൽ കാര്യങ്ങൾ പിടിവിട്ടു. ഒടുവിൽ ഓഡിറ്റോറിയത്തിലെ വെളിച്ചമണച്ച് സ്റ്റേജിനടുത്ത് കാറെത്തിച്ചാണ് സണ്ണി ലിയോണിനെ പുറത്തെത്തിച്ചത്.
ഷോയിൽ പങ്കെടുക്കാനെത്തിയവർക്ക് നൽകിയ വസ്ത്രങ്ങൾക്ക് ഗുണനിലവാരമില്ലെന്നാരോപിച്ച് പരിപാടിക്കിടെ ശനിയാഴ്ചയുണ്ടായ വാക്കേറ്റം സംഘർഷത്തിലെത്തിയിരുന്നു. ഒടുവിൽ പോലീസ് സ്ഥലത്തെത്തി ഫാഷൻ ഷോ നിർത്തിവെപ്പിക്കുകയും പ്രധാന നടത്തിപ്പുകാരനായ പ്രശോഭ് കൈലാസ് പ്രൊഡക്ഷൻ ഹൗസ് ഉടമ പ്രശോഭ് രാജിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പിന്നീട്, പോലീസ് മുന്നോട്ടുവെച്ച നിബന്ധനകൾ പാലിച്ച് പരിപാടി നടത്താൻ സംഘാടകർ തയ്യാറായതോടെയാണ് അനുമതി നൽകിയത്. എക്സ്പ്രഷൻസ് മീഡിയയും പ്രശോഭ് കൈലാസ് പ്രൊഡക്ഷൻ ഹൗസും ചേർന്നാണ് ഷോ നടത്തിയത്.
< …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]