തെന്നിന്ത്യൻ താരം സോണിയ അഗർവാൾ ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും മലയാളത്തിൽ എത്തുന്നു. പാവക്കുട്ടി ക്രിയേഷൻസിൻ്റെ ബാനറിൽ ഷിജ ജിനു നിർമിച്ച് അമൻ റാഫി സംവിധാനം ചെയ്യുന്ന ‘ബിഹൈൻഡ്ഡ്’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ എത്തുന്ന ചിത്രത്തിൽ സോണിയ അഗർവാളിനെക്കൂടാതെ ജിനു ഇ. തോമസ്, മെറീന മൈക്കിൾ എന്നിവരാണ്
മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നോബി മർക്കോസ്, സിനോജ് വർഗീസ്, അമൻ റാഫി, സുനിൽ സുഖദ, വി. കെ. ബൈജു, ശിവജി ഗുരുവായൂർ, കണ്ണൻ സാഗർ, ജെൻസൺ ആലപ്പാട്ട്, ശിവദാസൻ മാറമ്പിള്ളി, അമ്പിളി സുനിൽ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷിജ ജിനു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. മകളെ ജീവന് തുല്യം സ്നേഹിക്കുന്ന അമ്മയും കുടുംബവും, ഒരു പ്രത്യേക സാഹചര്യത്തിൽ നേരിടേണ്ടി വരുന്ന ഭയപ്പെടുതുന്ന അനുഭവങ്ങളെ അതിജീവിക്കാൻ ഉള്ള ശ്രമവും, അതിൻ്റെ പ്രത്യാഘാതവുമെല്ലാം വിഷയമാകുന്ന ‘BEHINDD’ ഒരു ഹൊറർ സസ്പെൻസ് ത്രില്ലർ ആണ്.
റിലീസിന് തയ്യാറെടുക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം സന്ദീപ് ശങ്കർദാസും, ടി.ഷമീർ മുഹമ്മദും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. മുരളി അപ്പാടത്തും, സണ്ണി മാധവനും, ആരിഫ് അൻസാറും ചേർന്ന് സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. എഡിറ്റർ: വൈശാഖ് രാജൻ, ബി.ജി.എം: മുരളി അപ്പാടത്ത്, ലിറിക്സ്: ഷിജ ജിനു, ആരിഫ് അൻസാർ, ഇമ്രാൻ ഖാൻ, ആർട്ട്: സുബൈർ സിന്ദഗി, കോസ്റ്റ്യൂം: സജിത്ത് മുക്കം, മേക്കപ്പ്: സിജിൻ, പ്രോഡക്ഷൻ കൺട്രോളർ: ഷൌക്കത്ത് മന്നലാംകുന്ന്, ആക്ഷൻ: ബ്രൂസ്ലി രാജേഷ്, കൊറിയോഗ്രാഫി: കിരൺ ക്രിഷ്, ഡി. ഐ: ബിലാൽ റഷീദ് (24 സെവൻ), സൗണ്ട് ഡിസൈൻ: കരുൺ പ്രസദ്, സ്റ്റുഡിയോ: സൗണ്ട് ബ്രൂവറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വൈശാഖ് എം സുകുമാരൻ, വി.എഫ്.എക്സ്: ശ്രീനാഥ്, സ്റ്റിൽസ്: ആഞ്ചോ സി രാജൻ, വിദ്യുദ് വേണു, പി.ആർ.ഒ: പി. ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിങ്: ബി. സി ക്രിയേറ്റീവ്സ്, ഡിസൈൻസ്: മനു ഡാവിഞ്ചി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. പൂമല, കുട്ടിക്കാനം, ഏലപ്പാറ, വാഗമൺ എന്നിവിടങ്ങളിലായി ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗിക്കുകയാണ്.
Content Highlights: sonia agarwal jinu thomas in behindd movie first look poster released
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]