
ചെന്നൈ: ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശാലിനിയെക്കാണാൻ നടനും ഭർത്താവുമായ അജിത്ത് വിദേശത്തുനിന്നും നാട്ടിലെത്തി. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാമുയർച്ചി’യുടെ ചിത്രീകരണത്തിനായി അസർബൈജാനിലായിരുന്നു നടൻ. ഒരു മൈനർ ശസ്ത്രക്രിയയ്ക്കുവേണ്ടിയാണ് ശാലിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടിയുടെശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്നാണ് റിപ്പോർട്ടുകൾ. ചെന്നെെയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് താരമിപ്പോൾ.
ഇരുവരും ഒരുമിച്ചുള്ള ചിത്രം ശാലിനി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. നിരവധിയാരാധകരാണ് ശാലിനിയുടെ അസുഖവിവരം തിരക്കിക്കൊണ്ട് എത്തുന്നത്.
അടുത്ത ദിവസം തന്നെ ചിത്രീകരണത്തിനായി അജിത്ത് വിദേശത്തേയ്ക്ക് മടങ്ങുമെന്നാണ് വിവരങ്ങൾ. ലെെക്ക പ്രൊഡക്ഷൻസാണ് ‘വിടാമുയർച്ചി’ നിർമിക്കുന്നത്. വൻ ബജറ്റിൽ ഒരുങ്ങുന്ന ‘വിടാമുയർച്ചി’ അജിത്തിന്റെ കരിയറിലെ 62-ാം ചിത്രമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]