
താൻ സഹായിച്ചില്ലെന്ന നടി മോളി കണ്ണമാലിയുടേയും മകന്റേയും ആരോപണത്തിന് മറുപടിയുമായി നടൻ ബാല. ചോദിച്ചതിലും കൂടുതൽ കാശ് താൻ കൊടുത്തിട്ടുണ്ടെന്നും എന്തിനാണ് തന്നെ കുറ്റപ്പെടുത്തുന്നതെന്നും ബാല ചോദിച്ചു. മോളിച്ചേച്ചിയോട് ക്ഷമിക്കുമെങ്കിലും അവരുടെ മകനോട് ക്ഷമിക്കാൻ സാധിക്കില്ലെന്നും ബാല സെല്ലുലോയ്ഡ് മാഗസിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ആശുപത്രിയിൽ ബില്ലടയ്ക്കാൻ കാശില്ലെന്നുപറഞ്ഞ് ഒരിക്കൽ മോളിച്ചേച്ചിയുടെ മകൻ വിളിച്ചിരുന്നെന്നും അങ്ങനെയാണ് അവരെ സഹായിക്കാനുണ്ടായ സാഹചര്യമെന്നും ബാല പറഞ്ഞു. പാലാരിവട്ടത്തുള്ള തന്റെ വീട്ടിലേക്ക് നടന്നാണ് മോളിച്ചേച്ചിയുടെ മകൻ വന്നത്. അന്ന് പതിനായിരം രൂപയാണ് ബില്ലടയ്ക്കാൻ കൊടുത്തത്. വീണ്ടും അദ്ദേഹം വന്ന് ചോദിച്ചപ്പോൾ മരുന്നിനും സ്കാനിങ്ങിനുമെല്ലാം പണം കൊടുത്തു. ആശുപത്രിയിൽ കൺസെഷൻ വേണമെന്ന് പറഞ്ഞപ്പോൾ ആശുപത്രിയിൽ വിളിച്ചുപറയാമെന്ന് അറിയിച്ചു. ഇതെല്ലാം തെറ്റാണോയെന്ന് ബാല ചോദിച്ചു.
‘‘ഇതിനിടെ എന്റെ ആരോഗ്യം ക്ഷയിച്ച് തളര്‍ന്നു വീണ് ആശുപത്രിയിലായി. രണ്ട് മക്കളാണുള്ളത് അവര്‍ക്ക്. ആറ് ആണുങ്ങളുണ്ട് മൊത്തം അവരുടെ വീട്ടില്‍. അത്രയും ആണുങ്ങള് വിചാരിച്ചാല്‍ അഞ്ച് ലക്ഷം രൂപ അടച്ച് ജപ്തി ഒഴിവാക്കിക്കൂടേ? അവന് എന്തെങ്കിലും അസുഖമുണ്ടോ? കാലിനു കൈയ്ക്കും വയ്യേ? മോളി ചേച്ചി ഈ പ്രായത്തിലും കഷ്ടപ്പെടുന്നുണ്ട്. സ്വന്തം മകന് നാല് പേരോട് കാശ് ചോദിച്ചു കൊണ്ടിരിക്കുകയാണ്. അവന് നല്ല ആരോഗ്യമില്ലേ? സ്വന്തം മോന് പണിയെടുത്ത് അമ്മയെ നോക്കുന്നില്ല.
തമിഴ്നാട്ടില്‍ നിന്നും വന്ന ഞാന്‍ നിങ്ങള്‍ ചോദിച്ചതിലും കൂടുതല്‍ കാശ് തന്നിട്ടുണ്ട്. എന്തിനാണ് എന്നെ കുറ്റപ്പെടുത്തിയത്? ഞാന്‍ മരണത്തെ നേരിടുമ്പോഴാണ് എന്നെ കുറ്റപ്പെടുത്തുന്നത്. ഇതെന്ത് മനസാക്ഷിയാണ്? ബാല സഹായിച്ചുവെന്ന് ചേച്ചി പിന്നീട് പറഞ്ഞു. ചേച്ചി നന്നായിരിക്കണം. പക്ഷേ അവരുടെ മകന് എന്റെ ഭാഗത്തു നിന്നും മാപ്പില്ല. ബോധമുള്ള ആരും കൊടുക്കില്ല. പോയി പണിയെടുക്ക്.’’ ബാല പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]