
എൻ പടം വേൾഡ് ഓഫ് സിനിമാസിൻ്റെ ബാനറിൽ നന്ദകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “നരബലി”എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. സംവിധായകൻ ഒമർ ലുലു മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ പരീക്കുട്ടി ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹിന്ദി, തമിഴ് സിനിമ രംഗത്തെ നിരവധി അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നു.
നന്ദകുമാർ, ന്യൂസിലാൻഡ് പ്രവാസിയായ ശ്രീകുമാർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിങ്ങും സനു സിദ്ദിഖ് നിർവ്വഹിക്കുന്നു.
സംഗീതം-ഇ സൗണ്ട് ബോംബേ, പ്രൊഡക്ഷൻ കൺട്രോളർ -സാബു വൈക്കം, ആർട്ട്-രാജീവ്, വിഎഫ്എക്സ്-അബി ബോംബേ, സൗണ്ട് ഡിസൈൻ-ദേവക് ബോംബേ, ലോക്കേഷൻ മാനേജർ-രാഹുൽ, മേക്കപ്പ്-ലാസ്യ മുംബൈ, കോസ്റ്റ്യൂംസ്-നിഷ, പി ആർ ഒ-എ എസ് ദിനേശ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]