
സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വമ്പൻ അപ്ഡേറ്റ് പുറത്ത്. സൂര്യയുടെ ലുക്ക് വ്യക്തമാക്കുന്ന വീഡിയോ സോഷ്യൽ മീഡിയകൾ വഴി അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകനും സംഘവും. സിനിമയുടെ ചിത്രീകരണം ആരംഭിച്ചതായും വീഡിയോയിൽ പറയുന്നുണ്ട്.
സൂര്യ 44 എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്. എൺപത് കാലഘട്ടത്തിലായിരിക്കും കഥ നടക്കുന്നതെന്നാണ് വീഡിയോ നൽകുന്ന സൂചന. നീട്ടി വളർത്തിയ മുടിയും പ്രത്യേകരീതിയിലുള്ള മീശയുമാണ് സൂര്യയുടെ കഥാപാത്രത്തിന്റെ പ്രത്യേകത. സൂര്യയും കാർത്തിക് സുബ്ബരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.
ആൻഡമാൻ ആണ് പ്രധാനലൊക്കേഷൻ. മലയാളത്തിൽ നിന്ന് ജയറാമും ജോജു ജോർജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൂജ ഹെഗ്ഡെ നായികയാവുന്ന ചിത്രത്തിൽ കരുണാകരനും ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നു. പ്രണയം, ചിരി, യുദ്ധം എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
സൂര്യയുടെ 2ഡി എന്റർടെയ്ൻമെന്റ്സും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ച് ഫിലിംസും ചേർന്നാണ് സൂര്യ 44 നിർമിക്കുന്നത്. ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’യാണ് സൂര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]