
സോഷ്യൽ മീഡിയയും ആരാധകരും ഏറെ ചർച്ചയാക്കിയ പ്രണയമായിരുന്നു നടി തമന്നയുടേയും നടൻ വിജയ് വർമയുടേതും. പ്രണയം തുറന്നുപറഞ്ഞപ്പോൾ മുതൽ ഇരുവരും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. രണ്ടുവർഷത്തെ പ്രണയത്തിനൊടുവിൽ തമന്നയും വിജയ് വർമയും വേർപിരിയുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വിവിധ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തമന്നയും വിജയ് വർമയും വേർപിരിഞ്ഞിട്ട് ആഴ്ചകളായെന്നാണ് പിങ്ക്വില്ല റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നല്ല സുഹൃത്തുക്കളായി തുടരാനാണ് ഇരുവരുടേയും തീരുമാനം. താരങ്ങൾ അവരവരുടെ ചിത്രങ്ങളുടെ തിരക്കിലാണെന്നും ഇരുവരുടേയും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരുവരുടേയും വേർപിരിയലിന് കാരണം വ്യക്തമല്ല. പുറത്തുവന്ന വാർത്തകളേക്കുറിച്ച് താരങ്ങൾ പ്രതികരിച്ചിട്ടുമില്ല.
2023-ൽ ലസ്റ്റ് സ്റ്റോറീസ് എന്ന ചിത്രത്തിൽ തമന്നയും വിജയ് വർമയും ഒരുമിച്ചഭിനയിച്ചിരുന്നു. ഈ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചുള്ള പരിപാടിയിലാണ് തങ്ങളുടെ പ്രണയവിവരം താരങ്ങൾ പരസ്യമാക്കിയത്. അടുത്തിടെ ഒരു അഭിമുഖത്തിൽ വിവാഹത്തേക്കുറിച്ചുള്ള ചോദ്യത്തിന് താനിപ്പോൾ ജീവിതത്തിൽ വളരെ സന്തോഷവതിയാണെന്നാണ് തമന്ന പ്രതികരിച്ചത്. വിവാഹമെന്നത് സാധ്യതമാത്രമാണ്. കരിയറിനും വിവാഹത്തിനും തമ്മിൽ ബന്ധമില്ല. വിവാഹം കഴിഞ്ഞാൽപ്പോലും അഭിനയം തുടരുമെന്നും തമന്ന പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]