
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം വീണ്ടും അഭിനയത്തിലേക്ക് പോകുന്നുവെന്ന് പൃഥ്വിരാജ് അറിയിച്ചത് കഴിഞ്ഞദിവസമാണ്. തന്റെ പുതിയ ലുക്കും അദ്ദേഹം പങ്കുവെച്ചിരുന്നു. മറ്റൊരു ഭാഷയിലെ ചിത്രമാണെന്ന സൂചന പൃഥ്വിയുടെ പോസ്റ്റിലുണ്ടായിരുന്നെങ്കിലും ഏതാണ് ചിത്രമെന്നോ ഏത് ഭാഷയിലെ ചിത്രമാണെന്നോ ഒന്നും സൂചനയുണ്ടായിരുന്നില്ല.
എന്നാല്‍ ആ ആകാംക്ഷയ്ക്ക് വിരാമമിട്ടിരിക്കുകയാണ് താരത്തിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍. പൃഥ്വിരാജിന്റെ പുതിയ ലുക്കിലുള്ള ഫോട്ടോയ്ക്ക് താഴെ വന്ന കമന്റിന് മറുപടി നല്‍കവെയാണ് മല്ലിക സുകുമാരന്‍ ‘രഹസ്യം’ വെളിപ്പെടുത്തിയത്. ഷൂട്ടിങ്ങിനായി പൃഥ്വി ഉടനെ പുറപ്പെടുമെന്നും മല്ലിക സുകുമാരന്‍ കമന്റില്‍ പറഞ്ഞു.
പൃഥ്വിരാജിന്റെ പോസ്റ്റിനുവന്ന രസകരമായ കമന്റിനാണ് മല്ലിക സുകുമാരന്‍ മറുപടി നല്‍കിയത്. പൃഥ്വിയുടെ പുതിയ ലുക്ക് എ.ഐ. ആണെന്നും ആരും വിശ്വസിക്കരുതെന്നുമായിരുന്നു ഈ കമന്റ്.. പിന്നാലെ മല്ലിക സുകുമാരന്‍ മറുപടി കമന്റുമായി രംഗത്തെത്തി.
പൃഥ്വിയുടെ ഫോട്ടോ എ.ഐ. ചിത്രം അല്ലെന്നും അടുത്ത രാജമൗലി സിനിമയുടേതാണെന്നുമാണ് മല്ലിക സുകുമാരന്‍ കമന്റ് ചെയ്തത്. ഷൂട്ടിങ്ങിനായി ചൊവ്വാഴ്ച രാത്രി പൃഥ്വി പുറപ്പെടും. കാര്യങ്ങള്‍ അന്വേഷിക്കാതെയുള്ള തര്‍ക്കം സിന്‍സിയും തുടങ്ങിയോ, ഇതൊക്കെ തന്നോട് ചോദിച്ചുകൂടേ എന്നുകൂടെ പറഞ്ഞാണ് മല്ലിക സുകുമാരന്‍ കമന്റ് അവസാനിപ്പിച്ചത്.
മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ്. രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ പൃഥ്വിരാജുമുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വില്ലന്‍ വേഷത്തിലാണ് പൃഥ്വി ചിത്രത്തിലെത്തുക എന്നായിരുന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]