
കൊച്ചി: തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ നേതൃത്വത്തിനെതിരേ കടുത്തവിമർശനവുമായി വീണ്ടും നിർമാതാക്കളും വിതരണക്കാരും. ഇപ്പോഴത്തെ നേതൃത്വവുമായി ഇനിയൊരു ചർച്ചയ്ക്കുമില്ലെന്ന് ആവർത്തിച്ച ഇരുകൂട്ടരുടെയും സംഘടനകൾ ബുധനാഴ്ച നടന്ന ഫിലിം ചേംബർ എക്സിക്യുട്ടീവ് യോഗം ബഹിഷ്കരിച്ചു.
ഫിലിം ചേംബർ പ്രസിഡന്റ് കെ. വിജയകുമാർ ഉയർത്തിയ അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കെതിരേ ശക്തമായ വിമർശനമാണ് ഫിലിംചേംബർ യോഗത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെയും ഭാരവാഹികൾ ഉയർത്തിയത്. വിജയകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. ഈ സംഘടനകൾക്കും ഫിയോക്കിനുമിടയിലുള്ള തർക്കങ്ങളായിരുന്നു പ്രധാന അജൻഡ. തങ്ങളുടെ നിലപാട് വിശദീകരിച്ചശേഷം നിർമാതാക്കളുടെയും വിതരണക്കാരുടെയും സംഘടനാപ്രതിനിധികൾ യോഗം ബഹിഷ്കരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]