
CCF (സെലിബ്രിറ്റി ക്രിക്കറ്റേർസ് ഫ്രെട്ടേണിറ്റി ) യുടെ കീഴിൽ മാസ്റ്റർ ബ്ലാസ്റ്റേഴ്സ് ക്രിക്കറ്റ് ടീം അണിയിച്ചൊരുക്കുന്ന MB T 10 BLAST എന്ന സെലിബ്രിറ്റി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് മാർച്ച് 18 മുതൽ മാർച്ച് 21 വരെ. തൃപ്പൂണിത്തുറ പാലസ് ഓവൽ ഗ്രൗണ്ടിൽ വച്ചാണ് മത്സരങ്ങൾ.
സിനിമാ സീരിയൽ നടൻമാർ, സംവിധായകർ, നിർമ്മാതാക്കൾ, മിമിക്രി കലാകാരൻമാർ, ഗായകർ, നർത്തകർ, പരസ്യചിത്ര സംവിധായകർ, മോഡൽസ്, മറ്റ് അണിയറ പ്രവർത്തകർ എന്നിവർ ഉൾപ്പെടുന്ന 12 ടീമുകളാണ് വാശിയേറിയ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. രാവിലെ 7.30 മുതൽ വൈകീട്ട് 5.30 വരെയാണ് മത്സരം.
മാർച്ച് 18 മുതൽ 20 വരെ ലീഗ് മത്സരങ്ങളും 21 ന് സെമി ഫൈനലും ഫൈനലും നടക്കും. സിനിമാ പ്രവർത്തകരുടെ ക്രിക്കറ്റ് മത്സരം കാണാനും ആസ്വദിക്കാനും പ്രവേശനം സൗജന്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]