ലോകത്തിലെ ഏറ്റവും വലിയ തീര്ഥാടക സംഗമമാണ് ഉത്തര്പ്രദേശിലെ പ്രയാഗ്രാജില് നടക്കുന്ന മഹാകുംഭമേള. കോടിക്കണക്കിനാളുകളാണ് കുംഭമേളയില് പങ്കെടുക്കാനായി ഇവിടെ എത്തുന്നത്. ഇക്കൂട്ടത്തില് രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളുമെല്ലാമുണ്ട്. ഇപ്പോഴിതാ മഹാകുംഭമേളയില് പങ്കെടുത്ത ചിത്രങ്ങള് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് സിനിമ താരം സംയുക്ത.
ചടങ്ങുകളുടെ ഭാഗമായി പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തില് മുങ്ങി നിവരുന്ന ചിത്രങ്ങളാണ് സംയുക്ത പങ്കുവെച്ചിരിക്കുന്നത്. വിശാലമായി നോക്കിക്കാണുമ്പോഴാണ് ജീവിതത്തിന്റെ അര്ഥം വ്യക്തമാകുന്നതെന്ന് ചിത്രങ്ങള്ക്ക് താഴെ സംയുക്ത കുറിച്ചു. കറുത്ത കുര്ത്ത ധരിച്ചാണ് സംയുക്ത കുംഭമേളയ്ക്ക് എത്തിയത്.
ടൊവിനോ ചിത്രം തീവണ്ടിയിലൂടെ ശ്രദ്ധേയയായ നടിയാണ് സംയുക്ത. എടക്കാട് ബറ്റാലിയന്, കല്ക്കി, ആണും പെണ്ണും, വൂള്ഫ് എന്നീ വെള്ളം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള് കൈകാര്യം ചെയ്തു. പിന്നീട് തമിഴിലും കന്നഡത്തിലുമൊക്കെ അഭിനയിച്ച സംയുക്ത ഇപ്പോള് ഏറ്റവും തിളങ്ങുന്നത് തെലുങ്ക് സിനിമയിലാണ്.
മഹാകുംഭമേളയില് ഞായറാഴ്ച വരെ 35 കോടി തീര്ത്ഥാടകര് പങ്കെടുത്തതായാണ് സര്ക്കാര് കണക്കുകള്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]