അന്താരാഷ്ട്ര ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സില്‍ 2025 ല്‍ സ്ട്രീം ചെയ്യാന്‍ പോകുന്ന ഇന്ത്യന്‍ ചിത്രങ്ങളുടേയും വെബ് സീരീസുകളുടേയും ലിസ്റ്റ് പുറത്ത്. വിവിധ ഇന്ത്യന്‍ ഭാഷകളിലുള്ള ചിത്രങ്ങളും വെബ് സീരീസുകളുമാണ് ഈ വര്‍ഷം നെറ്റ്ഫ്ളിക്സ് ലൈബ്രറിയുടെ ഭാഗമായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. അതില്‍ ആറ് സിനിമകളും പതിമൂന്നു വെബ് സീരീസുകളും ഉള്‍പ്പെടുന്നുണ്ട്. ഇവക്ക് പുറമെ ഒരു ഹ്രസ്വ ചിത്രവും അഞ്ചോളം അണ് സ്ക്രിപ്റ്റഡ് സീരീസുകളും സ്ട്രീം ചെയ്യും. ലൈവ് ആയി ഡബ്ള്യു ഡബ്ള്യു ഇ യും നെറ്റ്ഫ്ളിക്സ് ഇന്ത്യയില്‍ സ്ട്രീം ചെയ്യുന്നുണ്ട്. 2025 ഫെബ്രുവരി 3 വരെ ലഭ്യമായ വിവരങ്ങളാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സിനിമകളുടെ വിഭാഗത്തില്‍ ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്നത് മാധവന് നായകനായ ആപ് ജൈസ കോയി,യാമി ഗൗതം- പ്രതീക് ഗാന്ധി ടീമിന്റെ ധൂം ധാം, സെയ്ഫ് അലി ഖാന് നായകനായ ജുവല്‍ തീഫ്- ദ ഹെയ്സ്റ്റ് ബിഗിന്‍സ്, ഇബ്രാഹിം അലി ഖാന് നായകനായ നാദാനിയാന്, മാധവന്- നയന്‍താര ടീമിന്റെ ടെസ്റ്റ്, രാജ്കുമാര് റാവു നായകനായ ടോസ്റ്റര്‍ എന്നിവയാണ്.
കീര്‍ത്തി സുരേഷ്- രാധിക ആപ്തെ ടീമിന്റെ അക്ക, വിക്രമാദിത്യ മോട്വാനെയുടെ നേതൃത്വത്തില്‍ ഒരുക്കിയ ബ്ലാക്ക് വാറന്റ്, എക്സല്‍ മീഡിയ അവതരിപ്പിക്കുന്ന ഡബ്ബ കാര്‍ട്ടല്‍, സൂപ്പര്‍ ഹിറ്റ് സീരിസ് ഡല്‍ഹി ക്രൈംസ് സീസണ് 3 , ദിവ്യെന്ദു- പുല്‍കിത് സാമ്രാട്ട് ടീമിന്റെ ഗ്ലോറി, ഖാക്കീ- ദി ബംഗാള്‍ ചാപ്റ്റര്‍, ഹിറ്റ് സീരിസ് കൊഹ്റ സീസണ് 2 , മണ്ടല മര്‍ഡര്‍സ്, ഹിറ്റ് സീരിസായ റാണാ നായിഡു സീസണ് 2 , സാരെ ജഹാന് സെ അച്ഛാ, സൂപ്പര്‍ സുബു, ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ഒരുക്കിയ ദ ബ**ഡിസ് ഓഫ് ബോളിവുഡ്, ദി റോയല്‍സ്, എന്നിവയാണ് വെബ് സീരീസുകളുടെ ലിസ്റ്റില്‍ ഉള്ളത്.
ഡൈനിങ്ങ് വിത്ത് ദ കപൂര്‍സ്, ദ ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ സീസണ് 3 , ദി ഗ്രേറ്റ്സ്റ്റ് റിവല്‍റി- ഇന്ത്യ vs പാകിസ്ഥാന്, ദ റോഷന്‍സ്, വീര്‍ ദാസ് ഫൂള്‍ വോളിയം എന്നിവയാണ് അണ് സ്ക്രിപ്റ്റഡ് ഷോകളുടെ ലിസ്റ്റില്‍ നിലവിലുള്ളത്. അനുജ എന്ന ഹ്രസ്വ ചിത്രവും അതിനൊപ്പം ലൈവ് ആയി ഡബ്ള്യു ഡബ്ള്യു ഇ യും നെറ്റ്ഫ്ളിക്സ് ഇന്ത്യയില്‍ ഈ വര്‍ഷം സ്ട്രീം ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]