പ്രണയങ്ങളുണ്ടായിരുന്നെങ്കിലും ഇപ്പോൾ സിംഗിളാണെന്ന് നടി പാർവതി തിരുവോത്ത്. സംവിധായകരോ നടന്മാരോ ആയി അടുപ്പമുണ്ടായിരുന്നില്ല. മറിച്ച്, ടെക്നീഷ്യൻസിനെ ഡേറ്റ് ചെയ്തിട്ടുണ്ടെന്നും പാർവതി തുറന്നുപറഞ്ഞു. ഡേറ്റിങ് ആപ്പുകളിൽ പ്രൊഫൈലുകളുണ്ടെങ്കിലും അതിനോട് താത്പര്യമില്ല. ഒരാളെ കണ്ട് മനസ്സിലാക്കി പ്രണയിക്കുന്നതിലാണ് താത്പര്യമെന്നും ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ പാർവതി പറഞ്ഞു.
മുൻകാമുകന്മാരിൽ ഒരുപാട് പേരുമായി എനിക്ക് സൗഹൃദമുണ്ട്. വളരെ അടുത്ത ബന്ധം പുലർത്തുന്നു എന്നല്ല. പരസ്പരം ആവശ്യമായ അകലം പാലിക്കാറുണ്ട്. എന്നാൽ, വല്ലപ്പോഴും വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്നതിൽ തെറ്റില്ല. കാരണം, ഒരുകാലത്ത് മുന്നോട്ടുള്ള ജീവിതം സ്വപ്നം കണ്ടവരാണ് നമ്മൾ. ഒരിക്കൽ പ്രണയിച്ചവരാണ്. അവർ സന്തോഷമായിരിക്കണമെന്ന് കരുതുന്നതിൽ എന്താണ് തെറ്റ്.
ഒരുപാട് മാനസിക പ്രശ്നങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അമിതമായി ഭക്ഷണം കഴിക്കുന്ന പ്രശ്നമുണ്ടായിരുന്നു. അക്കാലത്ത് ഞാൻ വളരെ നല്ലൊരു വ്യക്തിയെ ഡേറ്റ് ചെയ്യുകയായിരുന്നു. എനിക്ക് ആ സമയത്ത് ഭയങ്കരമായി ദേഷ്യം വരുമായിരുന്നു. വിശക്കുന്നതിനോട് പോലും ദേഷ്യം വരും, ഇദ്ദേഹം എനിക്ക് ഭക്ഷണം പാചകം ചെയ്ത് തരുമായിരുന്നു. എന്നാൽ, ഭക്ഷണത്തോടുള്ള എന്റെ ദേഷ്യം ബന്ധം വഷളാക്കി. കുറേ കാലത്തിന് ശേഷം അദ്ദേഹത്തെ കണ്ട് ക്ഷമ ചോദിച്ചു. ഇനി ഒരു ബന്ധത്തിന് മുമ്പ് ഒരുപാട് കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കണമെന്ന് മനസ്സിലാക്കി, പാർവതി പറഞ്ഞു.
സിനിമാരംഗത്ത് നടന്മാരെയോ സംവിധായകരെയോ ഡേറ്റ് ചെയ്തിട്ടില്ലെന്ന് പാർവതി പറഞ്ഞു. ടെക്നീഷ്യന്മാരുമായി ബന്ധങ്ങളുണ്ടായിരുന്നു. അങ്ങിനെ പ്ലാൻ ഒന്നും ചെയ്തിരുന്നില്ല. സിനിമ അറിയുന്ന ഒരാളാകണമെന്ന് വിചാരിച്ചിരുന്നു. പ്രണയത്തിലാകുന്നത് താത്പര്യമുള്ള കാര്യമാണ്. എന്നാൽ, മൂന്നരവർഷമായി സിംഗിളാണ്. സുഹൃത്തുക്കളാണ് ഡേറ്റിങ് ആപ്പ് പരിചയപ്പെടുത്തുന്നത്. ആളുകളെ വാങ്ങുന്നത് വിചിത്രമായാണ് തോന്നിയത്. ചിലപ്പോഴൊക്കെ ഈ ആപ്പുകളിൽ കയറി നോക്കും. പക്ഷം, മിക്കവാറും സസ്പെൻഡ് ചെയ്ത് വയ്ക്കാറാണ് പതിവ്. പഴയ രീതിയിൽ ആളുകളെ കണ്ടെത്താനാണ് താത്പര്യം, അവർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]