തന്റെ കരിയറിലെ അൻപതാം ചിത്രം പ്രഖ്യാപിച്ച് തമിഴ് സൂപ്പർതാരം സിലമ്പരശൻ എന്ന സിമ്പു. ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’ എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രമൊരുക്കിയ ദേസിങ് പെരിയസാമിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
സംവിധായകൻ തന്നെ രചനയും നിർവഹിച്ചിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് സിമ്പു തന്നെയാണ്. തന്റെ കരിയറിൽ ആദ്യമായാണ് അദ്ദേഹം ഒരു ചിത്രത്തിന്റെ നിർമാതാവാകുന്നത്. ആത്മൻ സിനി ആർട്സ് എന്ന ബാനറിലാണ് കരിയറിലെ അൻപതാം ചിത്രം അദ്ദേഹം നിർമിക്കുന്നത്. യുവാൻ ശങ്കർ രാജ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് മനോജ് പരമഹംസയാണ്.
പ്രവീൺ ആന്റണിയാണ് ചിത്രത്തിന്റെ എഡിറ്റർ. പ്രൊഡക്ഷൻ ഡിസൈനർ- എസ്.എസ്. മൂർത്തി, സംഘട്ടന സംവിധാനം- കെവിൻ കുമാർ, വസ്ത്രാലങ്കാരം – നിരഞ്ജനി അഹാതിയൻ, വിഎഫ്എക്സ്- ഫാന്റം എഫ് എക്സ്, പബ്ലിസിറ്റി ഡിസൈൻ- എ.ഡി.എഫ്.എക്സ് സ്റ്റുഡിയോ, പി.ആർ.ഒ- സതീഷ്, വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]