ഗരുഡൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം സംവിധായകൻ അരുൺ വർമയും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും ഒന്നിക്കുന്നു. ബേബി ഗേൾ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് നായകൻ. ത്രില്ലർ മൂഡിലുള്ള ചിത്രത്തിന്റെ രചന ബോബി -സഞ്ജയ് ടീമാണ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.
14 വർഷങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബനും ലിസ്റ്റിൻ സ്റ്റീഫനും ഒന്നിക്കുന്ന ചിത്രമാണ് ബേബി ഗേൾ. ബോബി സഞ്ജയ് തിരക്കഥയെഴുതി രാജേഷ് പിള്ള സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ പ്രധാനവേഷങ്ങളിലൊന്നിനെ അവതരിപ്പിച്ച ട്രാഫിക് എന്ന ചിത്രം നിർമിച്ചുകൊണ്ടാണ് ലിസ്റ്റിൻ സ്റ്റീഫൻ നിർമാണരംഗത്തേക്കെത്തിയത്.
കുഞ്ചാക്കോ ബോബനെ കൂടാതെ ലിജോ മോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ മറ്റ് താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ അറിയിക്കും.
അതേസമയം ഒരേസമയം കുഞ്ചാക്കോ ബോബന്റെ രണ്ട് ചിത്രങ്ങളുടെ നിർമ്മാതാവ് കൂടിയായിരിക്കുകയാണ് ലിസ്റ്റിൻ. കുഞ്ചാക്കോ ബോബനും ലിസ്റ്റിൻ സ്റ്റീഫനും ഒരുമിച്ച് നിർമ്മിച്ച്, കുഞ്ചാക്കോ ബോബൻ പ്രധാനവേഷത്തിൽ എത്തുന്ന, രതീഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന ” ഒരു ദുരൂഹ സാഹചര്യത്തിൽ” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വയനാട്ടിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 2025ൽ മാജിക് ഫ്രെയിംസിന്റേതായി ഇനിയും ഒരുപിടി ചിത്രങ്ങളുടെ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. പി.ആർ.ഒ -മഞ്ജു ഗോപിനാഥ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]