
മുൻഭർത്താവും നടനുമായ ബാലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ഗായിക അമൃത സുരേഷ്. അഭിഭാഷകർക്ക് ഒപ്പമിരുന്നാണ് ബാലയുടെ ആരോപണങ്ങളോട് നിയമം അടിസ്ഥാനമാക്കി അമൃത പ്രതികരിച്ചത്. ബാലയുടെ ആരോപണങ്ങൾ തള്ളിയ അമൃത നടൻ ഇരുവരും തമ്മിലുണ്ടായിരുന്ന കരാർ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. അഡ്വ. രജനി, അഡ്വ. സുധീർ എന്നിവരാണ് അമൃതയ്ക്കൊപ്പം ഉണ്ടായിരുന്നത്.
വിവാഹമോചനശേഷം ബാല നിരന്തരമായി തേജോവധം ചെയ്യാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ് അമൃത നിയമസഹായത്തിനായി തങ്ങളെ സമീപിക്കുകയായിരുന്നുവെന്ന് അഡ്വ. രജനി ചൂണ്ടിക്കാട്ടി. പരസ്പരസമ്മതത്തോടെയുള്ള വിവാഹമോചനശേഷം വ്യക്തികൾ തമ്മിൽ തേജോവധം നടത്താനോ വ്യക്തിഹത്യ നടത്താനോ പാടില്ലെന്ന് അഡ്വ. സുധീർ പറഞ്ഞു. ഇരുവരും കരാറിൽ ഒപ്പുവെച്ചതാണെന്നും എന്നാൽ ബാല അത് ലംഘിക്കുന്ന പ്രവൃത്തികളാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി വിധി പ്രകാരം മകൾക്ക് 18 വയസ്സ് തികയുന്നതുവരെ അമ്മയാണ് കുഞ്ഞിന്റെ രക്ഷിതാവെന്നും അഡ്വ. സുധീർ വ്യക്തമാക്കി.
എല്ലാ മാസവും രണ്ടാം ശനിയാഴ്ച കോടതി പരിസരത്ത് വെച്ച് ബാലയ്ക്ക് മകളെ കാണാൻ അനുവാദമുണ്ട്. പക്ഷേ വിവാഹ മോചനം കഴിഞ്ഞതിന് ശേഷമുള്ള ആദ്യ രണ്ടാം ശനിയാഴ്ച അമൃത മകളേയും കൂട്ടി കോടതി വളപ്പിൽ എത്തിയെങ്കിലും ബാല വന്നില്ലെന്ന് അഭിഭാഷകർ പറഞ്ഞു. വരാനാകാത്ത വിവരം ബാല മുൻകൂട്ടി അറിയിച്ചില്ലെന്നും ഇവർ ആരോപിച്ചു. കോമ്പ്രമൈസ് പെറ്റീഷൻ അനുസരിച്ച് 25 ലക്ഷം രൂപയാണ് അമൃതയ്ക്ക് നൽകിയതെന്നും മകളുടെ പേരിൽ 15 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസിയാണുള്ളതെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. പോക്സോ കേസ് കൊടുത്ത ആരോപണവും അമൃത നിഷേധിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അമൃത സുരേഷും കുടുംബവും മകളെ തന്നിൽ നിന്ന് അകറ്റുകയാണെന്നായിരുന്നു ബാലയുടെ ആരോപണം. എല്ലാ രണ്ടാം ശനിയാഴ്ചയും വിശേഷ ദിവസങ്ങളിലും മകളെ തന്നെ കാണിക്കണമെന്ന കോടതി ഉത്തരവുണ്ടായിട്ടും മകളെ മറച്ചുപിടിക്കുകയാണെന്ന് ബാല ആരോപിച്ചിരുന്നു. ഒരു അഭിമുഖത്തിലായിരുന്നു ബാലയുടെ പ്രതികരണം.