
നിവിൻ പോളി നായകനാകുന്ന ‘മലയാളി ഫ്രം ഇന്ത്യ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പല രാജ്യക്കാരുള്ള പോസ്റ്ററിൽ മുമ്പിൽ നിൽക്കുന്നത് മലയാളിയാണ്. കൗതുകം നിറഞ്ഞ ഈ പോസ്റ്റർ ശ്രദ്ധ നേടുകയാണ്.
ഗരുഡൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റിഫൻ നിർമ്മിക്കുന്ന ‘മലയാളി ഫ്രം ഇന്ത്യ’ സംവിധാനം ചെയ്യുന്നത് ഡിജോ ജോസ് ആന്റണിയാണ്. ‘ജനഗണമന’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷമുള്ള ഡിജോയുടെ ചിത്രം കൂടിയാണിത്. നിവിൻ പോളിയുടെ കരിയറിലെ ബജറ്റ് കൂടിയ ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ നേരത്തെ ഇറങ്ങിയ അനൗൺസ്മെന്റ് വീഡിയോ വെെറലായിരുന്നു.
അനുപമ പരമേശ്വരൻ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നറായി പ്രേക്ഷകരിൽ എത്തും. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ‘ജനഗണമന’യുടെ തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് ആണ്.
ഛായാഗ്രഹണം -സുദീപ് ഇളമൻ, ലൈൻ പ്രൊഡ്യൂസർ -സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -നവീൻ തോമസ്, ആർട്ട് ഡയറക്ടർ -പ്രശാന്ത് മാധവ്, വസ്ത്രലങ്കാരം -സമീറ സനീഷ്, മേക്കപ്പ് -റോനെക്സ് സേവ്യർ, എഡിറ്റർ ആൻഡ് കളറിങ് -ശ്രീജിത്ത് സാരംഗ്, മ്യൂസിക് -ജെയിക്സ് ബിജോയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ബിന്റോ സ്റ്റീഫൻ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് -ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് -അഖിൽ യെശോധരൻ, റഹീം പി എം കെ (ദുബായ്), ഡബ്ബിങ് -സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്സ് -ഗോകുൽ വിശ്വം, ഡാൻസ് കൊറിയോഗ്രാഫി -വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റർ -റോഷൻ ചന്ദ്ര, ഡിസൈൻ -ഓൾഡ്മങ്ക്സ്, സ്റ്റിൽസ് -പ്രേംലാൽ. പി.ആർ.ഒ -മഞ്ജു ഗോപിനാഥ്. മാർക്കറ്റിങ് -ബിനു ബ്രിങ്ഫോർത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]