
രണ്‍ബീര്‍ കപൂര്‍ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ‘അനിമലി’ന് മികച്ച പ്രതികരണം. ആദ്യ ദിന കളക്ഷനിലും അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് ചിത്രം നടത്തുന്നതെന്ന് ബോക്സോഫീസ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ നിന്ന് മാത്രം ആദ്യദിനം 60 കോടിയോളം വരുമാനം നേടുമെന്ന് ട്രേഡ് അനലിസ്റ്റ് സുമിത് കദേല് പറഞ്ഞു. ചിത്രത്തിന്റെ ബജറ്റ് 100 കോടിയാണ്. ആദ്യദിനത്തില്‍ തന്നെ ആഗോളബോക്സ് ഓഫീസില്‍ ചിത്രം 100 കോടി കടക്കുമെന്നാണ് പ്രവചനം. അറ്റ്ലി- ഷാരൂഖ് ഖാന് ചിത്രം ‘ജവാന്റെ’ റെക്കോഡുകള്‍ ആനിമല്‍ മറികടക്കാന്‍ സാധ്യതയുണ്ട്.
ചിത്രത്തിന് സ്വീകാര്യത ഏറിയതോടെ മുംബൈയിലും ഡല്‍ഹിയിലുമുള്ള മള്‍ട്ടിപ്ലക്സുകളില്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. ചില തിയേറ്ററുകളില്‍ 2200 രൂപ വരെ ടിക്കറ്റിന് ഈടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
രശ്മിക മന്ദനയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ‘അര്ജുന് റെഡ്ഡി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വംഗയാണ് അനിമലിന്റെ സംവിധായകന്. വില്ലനായി ബോബി ഡിയോളും എത്തുന്നു. അനില്‍ കപൂര്‍, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഭൂഷണ് കുമാറിന്റെയും കൃഷന് കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ‘അനിമല്‍’ നിര്‍മിക്കുന്നത്. ഹിന്ദിയ്ക്കു പുറമേ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിരിക്കുന്നു.
അമിത് റോയ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ എഡിറ്റര്‍ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയാണ്. പ്രീതം, വിശാല്‍ മിശ്ര, മനാന് ഭര്ത്വാജ്, ശ്രേയാസ് പുരാണിക്, ജാനി,അഷിം കിംസണ്‍, ഹര്ഷവര്ദ്ധന്, രാമേശ്വര്‍, ഗൌരീന്ദര്‍ സീഗള്‍ എന്നീ ഒന്‍പത് സംഗീതസംവിധായകര്‍ ആണ് അനിമലിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]