
സിഗരറ്റ് വലിക്കുന്ന ശീലം ഉപേക്ഷിച്ചതായി ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ. നവംബർ രണ്ടിന് താരത്തിന്റെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി നടന്ന മീറ്റ് ആൻഡ് ഗ്രീറ്റിനിടെയായിരുന്നു പ്രഖ്യാപനം. നേരത്തെ, തന്റെ പുകവലി ശീലങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ള വ്യക്തിയാണ് ഷാരൂഖ്.
ഒരു നല്ല കാര്യംകൂടെ പറയാനുണ്ട്. ഞാൻ ഇനി പുകവലിക്കില്ല. പുകവലി ഉപേക്ഷിച്ചതിന് ശേഷം ചെറിയ ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ട്. എന്നാൽ, ദൈവത്തിന്റെ അനുഗ്രഹത്താൽ അത് ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു, ഷാരൂഖ് പറഞ്ഞു. നിറഞ്ഞ കൈയ്യടികളോടെയാണ് ആരാധകർ താരത്തിന്റെ പ്രഖ്യാപനം സ്വീകരിച്ചത്.
പുകവലി ശീലങ്ങളെക്കുറിച്ച നേരത്തെ തുറന്നുപറഞ്ഞിട്ടുള്ള താരമാണ് ഷാരൂഖ്. 2011-ൽ ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ഒരു ദിവസം 100 സിഗരറ്റുകൾ വരെ വലിക്കാറുണ്ടെന്ന് താരം വെളിപ്പെടുത്തിയിരുന്നു. വെള്ളം കുടിക്കാറില്ലെന്നും ദിവസം 30 കപ്പ് കട്ടൻ കാപ്പി കുടിക്കാറുണ്ടെന്നും അന്ന് ഷാരൂഖ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]