
ഇന്ത്യന്‍ സിനിമയുടെ കിങ് ഖാനാണ് ഷാരുഖ് ഖാന്. വാക്ചാതുരിയുള്ള അദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ പലപ്പോഴും വലിയ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. രസകരമായി മറുപടി പറയാനും അദ്ദേഹം മിടുക്കനാണ്. അത്തരത്തില്‍ മക്കളെ കുറിച്ച് പറഞ്ഞ് കമന്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ഷാരൂഖ് ഇക്കാര്യം തമാശരൂപേണ വ്യക്തമാക്കിയത്. മക്കള്‍ തമ്മില്‍ വഴക്കിട്ടാല്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷാരുഖ്. മക്കള്‍ മൂന്ന് പേരും വഴക്കിടാറില്ലെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ വഴക്കിടരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും കാരണം സ്വത്ത് ഭാഗം വെയ്ക്കാന്‍ ബുദ്ധിമുട്ടാവും എന്നും ഷാരുഖ് ചിരിച്ചു കൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു
ഹുരുണ്‍ ഇന്ത്യ പുറത്തുവിട്ട സമ്പന്നരുടെ പട്ടികയിലും ഷാരൂഖ് ഇടംപിടിച്ചിരുന്നു. ഇത് പ്രകാരം നടന് ഏകദേശം 7300 കോടി രൂപയുടെ സ്വത്തുണ്ട്. ഓരോ സിനിമക്കും പ്രതിഫലമായി 150 കോടി മുതല്‍ 250 കോടി രൂപവരെയാണ് താരം വാങ്ങുന്നത്. അടുത്തിടെ പഠാന് എന്ന ചിത്രത്തിലൂടെ വന്‍ തിരിച്ചുവരവാണ് ഷാരൂഖ് നടത്തിയത്. സിനിമകളില്‍ മാത്രമല്ല നിരവധി ബ്രാന്‍ഡുകളുടെ മുഖം കൂടിയാണ് ഷാരൂഖ്. റിയല്‍മി, മിന്ത്ര, സണ്‍ഫീസ്റ്റ്, എവറസ്റ്റ് സ്പൈസസ് തുടങ്ങിയ ബ്രാന്‍ഡുകള്‍ ഇതിലുള്‍പ്പെടുന്നു. പരസ്യപ്രതിഫലമായി ഏകദേശം 10 കോടിയോളം രൂപയാണ് താരം വാങ്ങുന്നത്.
ബിസിനസ് സാമ്രാജ്യത്തിലേക്കും ചുവടുവെച്ച ഷാരൂഖ് അവിടേയും വിജയകരമായ യാത്ര തുടരുകയാണ്. ഫിലിം പ്രൊഡക്ഷന്‍, വി.എഫ്.എക്സ് കമ്പനിയായ റെഡ് ചില്ലീസ് ഭാര്യ ഗൗരി ഖാനൊപ്പമാണ് നടന് മുന്നോട്ടുകൊണ്ടുപോകുന്നത്. ജവാന്, ചെന്നൈ എക്സ്പ്രസ്സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ചത് ഈ കമ്പനിയാണ്. ഐ.പി.എല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ 55%ഓഹരികള്‍ നടനുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]