അര്‍പ്പണമനോഭാവവും കഠിനധ്വാനവുമാണ് ഷാരൂഖ് ഖാനെ ബോളിവുഡിന്റെ കിങ് ഖാനാക്കി മാറ്റിയത്. 59-ാം വയസ്സിലെത്തിനില്‍ക്കുമ്പോഴും ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ ഷാരൂഖ് വിസ്മയിപ്പിക്കുകയാണ്. സിനിമാരംഗത്തു മാത്രം ഒതുങ്ങിനില്ക്കുന്നതല്ല ഷാരൂഖിന്റെ വളര്‍ച്ച. വിവിധ ബ്രാന്‍ഡുകള്‍, ഫിലിം പ്രൊഡക്ഷന്‍ കമ്പനി, ടീമുകളുടെ ഓഹരി എന്നിങ്ങനെ ഷാരൂഖ് മുദ്രപതിപ്പിക്കാത്ത മേഖലകള്‍ ചുരുക്കമാണ്.
ഈയിടെ ഹുരുണ്‍ ഇന്ത്യ പുറത്തുവിട്ട സമ്പന്നരുടെ പട്ടികയിലും ഷാരൂഖ് ഇടംപിടിച്ചിരുന്നു. ഇത് പ്രകാരം നടന് ഏകദേശം 7300 കോടി രൂപയുടെ സ്വത്തുണ്ട്. ഓരോ സിനിമക്കും പ്രതിഫലമായി 150 കോടി മുതല്‍ 250 കോടി രൂപവരെയാണ് താരം വാങ്ങുന്നത്. അടുത്തിടെ പഠാന് എന്ന ചിത്രത്തിലൂടെ വന്‍ തിരിച്ചുവരവാണ് ഷാരൂഖ് നടത്തിയത്.
സിനിമകളില്‍ മാത്രമല്ല നിരവധി ബ്രാന്‍ഡുകളുടെ മുഖം കൂടിയാണ് ഷാരൂഖ്. റിയല്‍മി, മിന്ത്ര, സണ്‍ഫീസ്റ്റ്, എവറസ്റ്റ് സ്പൈസസ് തുടങ്ങിയ ബ്രാന്‍ഡുകള്‍ ഇതിലുള്‍പ്പെടുന്നു. പരസ്യപ്രതിഫലമായി ഏകദേശം 10 കോടിയോളം രൂപയാണ് താരം വാങ്ങുന്നത്.
ബിസിനസ് സാമ്രാജ്യത്തിലേക്കും ചുവടുവെച്ച ഷാരൂഖ് അവിടേയും വിജയകരമായ യാത്ര തുടരുകയാണ്. ഫിലിം പ്രൊഡക്ഷന്‍, വി.എഫ്.എക്സ് കമ്പനിയായ റെഡ് ചില്ലീസ് ഭാര്യ ഗൗരി ഖാനൊപ്പമാണ് നടന് മുന്നോട്ടുകൊണ്ടുപോകുന്നത്. ജവാന്, ചെന്നൈ എക്സ്പ്രസ്സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ചത് ഈ കമ്പനിയാണ്. ഐ.പി.എല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ 55%ഓഹരികള്‍ നടനുണ്ട്.
നേരത്തേ ഫോർച്യൂൺ ഇന്ത്യ പുറത്തുവിട്ട ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിയടയ്ക്കുന്ന താരങ്ങളുടെ പട്ടികയിൽ ഷാരൂഖ് ഖാനായിരുന്നു ഒന്നാമത്. പട്ടികയിൽ ദളപതി വിജയ് രണ്ടാം സ്ഥാനത്തും സൽമാൻ ഖാൻ മൂന്നാം സ്ഥാനത്തുമെത്തി. മലയാളത്തിൽ നിന്ന് മോഹൻലാലും പട്ടികയിൽ ഇടംപിടിച്ചിരുന്നു.
ഈ സാമ്പത്തിക വർഷം 92 കോടിരൂപയാണ് ഷാരൂഖ് ഖാൻ നികുതിയടച്ചത്. 80 കോടി നികുതിയടച്ച തമിഴ് സൂപ്പർതാരം വിജയ് ആണ് രണ്ടാമത്. 75 കോടി നികുതിയടച്ച സൽമാൻ ഖാൻ, 71 കോടി അടച്ച അമിതാഭ് ബച്ചൻ എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. അഞ്ചാം സ്ഥാനത്തുള്ളത് ക്രിക്കറ്റ് താരം വിരാട് കോലിയാണ്. 66 കോടിയാണ് അദ്ദേഹം സർക്കാരിലേക്കടച്ചത്. ധോനി (38 കോടി), സച്ചിൻ തെണ്ടുൽക്കർ (28 കോടി) എന്നിവരാണ് പട്ടികയിലെ ആദ്യപത്തിൽ ഇടംപിടിച്ച മറ്റു കായിക താരങ്ങൾ. മുൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി (23 കോടി), ഹാർദിക് പാണ്ഡ്യ (13 കോടി) എന്നിവർ ആദ്യ 20 പേരിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]