
‘കിസ്മത്ത്’, ‘തൊട്ടപ്പന്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ‘ഒരു കട്ടില് ഒരു മുറി’ വെള്ളിയാഴ്ച റിലീസിനെത്തും. രഘുനാഥ് പാലേരിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പൂര്‍ണിമ ഇന്ദ്രജിത്ത്, ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രഘുനാഥ് പാലേരിയെന്ന എഴുത്തുകാരന്റെ മടങ്ങിവരവുകൂടിയാണ് ഈ ചിത്രം. ഇടവേളയ്ക്ക് ശേഷമാണ് പൂര്‍ണിമ ഇന്ദ്രജിത്ത് വെള്ളിത്തിരയിലെത്തുന്നത്.
സപ്ത തരംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യന് ഫിലിംസ് എന്നീ ബാനറുകളില്‍ സപ്ത തരംഗ് ക്രിയേഷന്‍സ്, സമീര്‍ ചെമ്പയില്‍, രഘുനാഥ് പാലേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
നഗരത്തിലേക്ക് അവിചാരിതമായി എത്തിച്ചേര്‍ന്ന രണ്ടു കഥാപാത്രങ്ങളുടെ കഥയാണ് ‘ഒരു കട്ടില് ഒരു മുറി’. ഒറ്റപ്പെട്ടുപോയ മനുഷ്യര്‍ ജീവിതത്തില്‍ അനുഭവിക്കേണ്ടിവന്ന അരക്ഷിതത്വവും ഏകാന്തതയും അത് അവരിലുണ്ടാക്കുന്ന പക്വമായ വൈകാരിക തലങ്ങളുമാണ് ചിത്രത്തില്‍ കാണാനാവുക. ആക്ഷേപഹാസ്യത്തിലൂടെയാണ് കഥപറയുന്നത്.
ഷമ്മി തിലകന്, വിജയരാഘവന്, ജാഫര്‍ ഇടുക്കി, രഘുനാഥ് പാലേരി, ജനാര്ദനന്, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി തുടങ്ങി അഭിനേതാക്കളുടെ നീണ്ട നിരതന്നെ ചിത്രത്തിലുണ്ട്.
സിനിമയുടെ പോസ്റ്റര്‍
രഘുനാഥ് പാലേരിയും അന്‍വര്‍ അലിയും ചേര്‍ന്നാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം- എല്‍ദോസ് ജോര്‍ജ്, എഡിറ്റിങ്-മനോജ് സി.എസ്., കലാസംവിധാനം- അരുണ്‍ ജോസ്, മേക്കപ്പ്-അമല്‍ കുമാര്‍, സംഗീത സംവിധാനം-അങ്കിത് മേനോന്, വര്‍ക്കി, ആലാപനം- രവി ജി., നാരായണി ഗോപന് പശ്ചാത്തല സംഗീതം-വര്‍ക്കി, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, മിക്സിങ്-വിപിന്‍. വി. നായര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്-ഏല്‍ദോ സെല്‍വരാജ്, കോസ്റ്റ്യൂം ഡിസൈന്‍-നിസ്സാര്‍ റഹ്മത്ത്, കാസ്റ്റിംഗ് ഡയറക്ടര്‍ ബിനോയ് നമ്പാല സ്റ്റില്‍സ്: ഷാജി നാഥന്, സ്റ്റണ്ട്-കെവിന് കുമാര്‍, പോസ്റ്റ് പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍സ്-അരുണ്‍ ഉടുമ്പന്‍ചോല, അഞ്ജു പീറ്റര്‍, ഡി.ഐ.- ലിജു പ്രഭാകര്‍, വിഷ്വല്‍ എഫക്ട്-റിഡ്ജ് വിഎഫ്എക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഉണ്ണി സി, എ.കെ രജിലേഷ്, ഡിസൈന്‍സ്-തോട്ട് സ്റ്റേഷന്, പി.ആര്.ഒ.-എ എസ് ദിനേശ്, വാര്‍ത്താപ്രചരണം ബ്രിങ്ഫോര്‍ത്ത് മീഡിയ. ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങ് വ്യാഴാഴ്ച മുതല്‍ ആരംഭിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]