വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കുന്ന ‘തെക്ക് വടക്ക്’ സിനിമയുടെ ക്യാരക്ടര്‍ ടീസര്‍ പുറത്ത്. സിനിമയിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിനായകന്റെയും സുരാജിന്റെയും ഓരോ സീനുകള്‍ വീതമാണ് പുറത്തുവന്നിരിക്കുന്നത്. സിനിമയുടെ സ്വഭാവവും രസികത്തവും പ്രേക്ഷകര്‍ക്ക് വ്യക്തമാകാനാണ് ചിത്രത്തിലെ രംഗങ്ങള്‍തന്നെ പുറത്തുവിട്ടതെന്ന് നിര്‍മാതാവ് അന്‍ജന ഫിലിപ്പ് പറഞ്ഞു.
മകളുടെ കല്യാണം കഴിഞ്ഞ് മകന് കാനഡയില്‍ പോകണമെന്ന് സുരാജ് വെഞ്ഞാറമ്മൂടിന്റെ കഥാപാത്രമായ ശങ്കുണ്ണിയോട് ഭാര്യ പറയുമ്പോള്‍ അദ്ദേഹം പ്രതികരിക്കുന്ന സീനാണ് ടീസറുകളിലൊന്ന്. ചാക്ക് ചുമന്നുപോകുന്ന മകനേയും രംഗത്തില്‍ കാണാം.
വക്കീല്‍ ഓഫീസിലെത്തിയ വിനായകന് അവതരിപ്പിക്കുന്ന മാധവന് എന്ന കഥാപാത്രം വനിതാ അഭിഭാഷകരോട് ഇംഗ്ലീഷില്‍ സംസാരിക്കുന്നതാണ് മറ്റൊരു ടീസര്‍. അഡ്വ. അലക്സാണ്ടറെ തിരഞ്ഞെത്തുന്ന മാധവന്റെ വാക്കുകളില്‍ കേസ് സംബന്ധമായ കാര്യത്തിനാണ് വന്നതെന്ന് വ്യക്തമാകുന്നുണ്ട്.
അരിമില്‍ ഉടമയാണ് ശങ്കുണ്ണി. മാധവന് റിട്ടയേഡ് കെ.എസ്.ഇ.ബി. എഞ്ചിനീയറും. ഇരുവര്‍ക്കും ഇടയിലെ പോരാണ് എസ്. ഹരീഷിന്റെ രചനയില്‍ പ്രേം ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘തെക്ക് വടക്ക്’ എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കേരളത്തിലെ ഇരുന്നൂറിലേറെ തിയറ്ററുകളില്‍ റിലീസിനെത്തുന്ന ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]