വിജയ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വെങ്കട് പ്രഭു ചിത്രം ആരംഭിച്ചു. ചെന്നെെയിൽ ഒക്ടോബർ രണ്ടിനായിരുന്നു ചിത്രത്തിന്റെ പൂജ. ‘ദളപതി 68’ എന്ന് താത്കാലിക പേരിട്ടിരിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് യുവാൻ ശങ്കർ രാജയാണ്. ചിത്രത്തിന്റെ രചനയും വെങ്കട് പ്രഭുവാണ്.
എ.ജി.എസ് എന്റർടെയിൻമെന്റാണ് ചിത്രം നിർമിക്കുന്നത്. എ.ജി.എസ് എന്റർടെയിൻമെന്റിന്റെ 25-ാം ചിത്രമാണിത്. പ്രഭുദേവ, മോഹൻ, പ്രശാന്ത് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ടെന്നാണ് വിവരങ്ങൾ. മീനാക്ഷി ചൗധരിയാകും നായികയെന്നും സൂചനകളുണ്ട്. ചിത്രത്തിലെ താരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും മറ്റ് അപ്ഡേറ്റുകളുടെ ലിയോയുടെ റിലീസിന് ശേഷം പ്രഖ്യാപിക്കുമെന്ന് വെങ്കട് പ്രഭു അറിയിച്ചു.
അതേസമയം, വിജയ്- ലോകേഷ് ചിത്രം ലിയോ റിലീസിന് ഒരുങ്ങുകയാണ്. അർജുൻ, മിഷ്കിൻ, സഞ്ജയ് ദത്ത്, തൃഷ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിർമാണം.
Content Highlights: vijay movie thalapathy 68 shooting started
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]