ഷാരൂഖ് ഖാന് ചിത്രങ്ങളെ വിമര്‍ശിച്ച് സംവിധായകന് വിവേക് അഗ്നിഹോത്രി. ഷാരൂഖിന്റെ സമീപകാല ചിത്രങ്ങള്‍ അതിഭാവുകത്വം നിറഞ്ഞതാണെന്നും ഇതിനേക്കാള്‍ മെച്ചമായി ഷാരൂഖാന് സിനിമകള്‍ ചെയ്യാന്‍ കഴിയുമെന്നുമായിരുന്നു വിവേക് അഗ്നിഹോത്രിയുടെ പരാമര്‍ശം.
ഈയിടെ ഞാന്‍ കണ്ട ഷാരൂഖ് ഖാന് ചിത്രങ്ങള്‍ അതിഭാവുകത്വം നിറഞ്ഞതാണ്. ആക്ഷന്‍ ചിത്രങ്ങള്‍ ഒരു പരിധിവരെ നല്ലതാണ്. പക്ഷേ അവയെ മികച്ച നിലവാരത്തിലുള്ള എന്ന തരത്തില്‍ അവതരിപ്പിക്കുന്നതിനോടും ബോളിവുഡിലെ ഏറ്റവും മികച്ച സിനിമ എന്നു പറയുന്നതിനോടും യോജിക്കാനാകില്ല. അതൊരു മുഖസ്തുതിയാണെന്നേ പറയാനാകൂ.
‘ജവാന്റെ’ വിജയത്തിന് പിന്നാലെ ഷാരൂഖ് ഖാന്റെ ആരാധകര്‍ തന്നെ അസഭ്യം പറഞ്ഞുവെന്ന് വിവേക് അഗ്നിഹോത്രി ആരോപിച്ചു. വലിയ ബോളിവുഡ് താരങ്ങളുടെ ആരാധകര്‍ തന്റെ മകളുടെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നുവെന്ന് ഇദ്ദേഹം കൂ്ട്ടിച്ചേര്‍ത്തു.
ഷാരൂഖ് ഖാന്റെ ജവാന് ബോക്സ് ഓഫീസില്‍ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സെപ്തംബര്‍ 7 ന് റിലീസ് ചെയ്ത ചിത്രം ഒരു മാസം തികയുന്നതിന് മുന്‍പ് തന്നെ 1068 കോടി നേടി കഴിഞ്ഞു. ഈ വര്‍ഷം റിലീസ് ചെയ്ത ഷാരൂഖ് ഖാന്റെ പത്താന്റെ റെക്കോഡ് തകര്‍ത്താണ് ജവാന് പ്രദര്‍ശനം തുടരുന്നത്. ആറ്റ്ലി സംവിധാനം ചെയ്ത ചിത്രത്തില്‍ നയന്‍താരയാണ് നായിക.
അതേ സമയം ഇന്ത്യയുടെ കോവിഡ് പോരാട്ടം ആസ്പദമാക്കി വിവേക് അഗ്നിഹോത്രി ഒരുക്കിയ ‘ദി വാക്സിന് വാര്’ ബോക്സോഫീസില്‍ മികച്ച പ്രകടനമല്ല കാഴ്ചവയ്ക്കുന്നത്. സെപ്തംബര്‍ 28-ന് റിലീസ് ചെയ്ത ചിത്രം ഇതുവരെ മുന്നേകാല്‍ കോടിയോളം മാത്രമാണ് നേടിയത്. കോവിഡ് പോരാട്ടത്തില്‍ ഇന്ത്യ നടത്തിയ ചെറുത്തുനില്‍പ്പിനെക്കുറിച്ച് അറിഞ്ഞിട്ടില്ലാത്ത അവിശ്വസനീയമായ കഥയെന്ന വിശേഷണവുമായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറഞ്ഞ ‘ദി കശ്മിര് ഫയല്‍സി’ന് ശേഷം അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി വാക്സിന് വാര്’. ‘ദി കശ്മിര് ഫയല്‍സി’ല്‍ അനുപം ഖേര്‍ ആയിരുന്നു പ്രധാന വേഷത്തിലെത്തിയത്. വെറും 15 കോടി മുതല്‍ മുടക്കിലൊരുക്കിയ ദ കാശ്മീര്‍ ഫയല്‍സ് 340 കോടിയാണ് നേടിയത്. തന്റെ സിനിമ ഒരിക്കലും ജവാനു മുകളില്‍ പോകില്ലെന്നും ഒരു മത്സരത്തിന് പോലും താനില്ലെന്നും മുന്‍പ് വിവേക് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.
Content Highlights: vivek agnihotri about shahrukh khan film, , the vaccine war, box office collection
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]