
വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ ഒക്ടോബര്‍ 19 ന് തിയേറ്ററുകളിലെത്തുകയാണ്. വാരിസിന് ശേഷം വിജയിന്റേതായി തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് ലിയോ. തൃഷ, അര്ജുന് സര്‍ജ, സഞ്ജയ് ദത്ത്, ഗൗതം വാസുദേവ മേനോന്, മൻസൂര്‍ അലിഖാന്, ബാബു ആന്റണി തുടങ്ങി വലിയ താരങ്ങൾ അണിനിരക്കുന്ന ചിത്രം സെവന് സ്ക്രീന്‍ സ്റ്റുഡിയോ ആണ് നിര്‍മിക്കുന്നത്.
വിദേശരാജ്യങ്ങില്‍ പലയിടത്തും ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. യു.കെയില്‍ സെപ്തംബര്‍ ഏഴ് മുതലാണ് ബുക്കിങ് ആരംഭിച്ചത്. റിലീസിന് മുന്നാഴ്ച ബാക്കി നില്‍ക്കെ 2.4 കോടിയുടെ ടിക്കറ്റുകളാണ് വിറ്റുപോയത്. അമേരിക്കയില്‍ അത് 1.25 കോടിയോളം വരും.
പതിനേഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിജയും തൃഷയും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. ലോകേഷ് കനകരാജിനൊപ്പമുള്ള വിജയുടെ രണ്ടാമത്തെ ചിത്രമാണിത്. 2021 ല്‍ റിലീസ് ചെയ്ത മാസ്റ്ററായിരുന്നു ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം.
കമല്ഹാസന് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച വിക്രം ആണ് ലോകേഷ് കനകരാജ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്, കാളിദാസ് ജയറാം, ഗായത്രി ശങ്കര്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സൂര്യ റോളക്സ് എന്ന കൊടുംവില്ലനായി അതിഥിവേഷത്തിലെത്തി. 120 കോടി മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രം 500 കോടിയിലേറെ വരുമാനമാണ് നേടിയത്. കമല്‍ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ്കമല് ഇന്റര്‍നാഷ്ണലായിരുന്നു ചിത്രത്തിന്റെ നിര്‍മാണം.
Content Highlights: Leo Vijay Movie, advance booking, UK and America, Lokesh Kanakaraj thrisha, Leo, release date


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]