
വിവാദമായ കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് അഴിമതിയെ അനുസ്മരിപ്പിക്കുന്ന ‘പൊറാട്ട് നാടകം ‘ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തിലാണ് ടീസര്‍ റിലീസ് ചെയ്തത്.
അന്തരിച്ച സംവിധായകന് സിദ്ദിഖിന്റെ മേല്‍നോട്ടത്തില്‍ അദ്ദേഹത്തിന്റെ പ്രധാന സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം. സൈജു കുറുപ്പ് നായകനായ ചിത്രം കാഞ്ഞങ്ങാട്, നീലേശ്വരം പ്രദേശങ്ങളില്‍ 30 ദിവസത്തെ ഒറ്റ ഷെഡ്യൂളിലായിരുന്നു ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്.ഹാസ്യത്തിന് ഏറെ പ്രാധാന്യം നല്കി ഒരുക്കിയ ചിത്രത്തില്‍ വടക്കന്‍ കേരളത്തിലെ ഗോപാലപുരം എന്ന ഗ്രാമത്തില്‍ ഇരുപത്തിയൊന്ന് ദിവസം അരങ്ങേറുന്ന സംഭവങ്ങളാണ് ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നത്. സാംസ്കാരിക കലാരൂപങ്ങളായ കോതാമൂരിയാട്ടം, പൊറാട്ട് നാടകം തുടങ്ങിയ കലാരൂപങ്ങളും ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ വരുന്നുണ്ട്.
സൈജു കുറുപ്പിനെ കൂടാതെ ധര്മ്മജന് ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സുനില്‍ സുഖദ, രാഹുല്‍ മാധവ്, നിര്‍മ്മല്‍ പാലാഴി, സൂരജ് തേലക്കാട്ട്, ഷുക്കൂര്‍ വക്കീല്‍, ബാബു അന്നൂര്‍, ചിത്ര ഷേണായി, ഐശ്വര്യ മിഥുന്, ചിത്ര നായര്‍, ജിജിന രാധാകൃഷ്ണന്, ഗീതി സംഗീത തുടങ്ങിയവരും പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു. മോഹന്‍ലാല്‍, ഈശോ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുനീഷ് വാരനാട് തിരക്കഥയൊരുക്കുന്ന ചിത്രമാണ് ‘പൊറാട്ടുനാടകം’. എമിറേറ്റ്സ് പ്രൊഡക്ഷന്‍സും, മീഡിയ യൂണിവേഴ്സും ചേര്‍ന്നൊരുക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം വിജയന് പള്ളിക്കര.
കോ-പ്രൊഡ്യൂസര്‍: ഗായത്രി വിജയന്. എക്സി.പ്രൊഡ്യൂസര്‍: നാസര്‍ വേങ്ങര. ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്, സംഗീതം: രാഹുല്‍ രാജ്,ഗാനരചന: ബി.ഹരിനാരായണന് & ഫൗസിയ അബൂബക്കര്‍. ചിത്രസംയോജനം: രാജേഷ് രാജേന്ദ്രന്, നിര്‍മ്മാണ നിര്‍വ്വഹണം: ഷിഹാബ് വെണ്ണല, കലാസംവിധാനം: സുജിത്ത് രാഘവ്, മേക്കപ്പ്:ലിബിന് മോഹനന്, വസ്ത്രാലങ്കാരം: സൂര്യ രാജേശ്വരി, സംഘട്ടനം: മാഫിയ ശശി, ശബ്ദ സന്നിവേശം: രാജേഷ് പി.എം, കളറിസ്റ്റ്: അര്ജ്ജുന് മേനോന്, വി എഫ് എക്സ്: രന്തീഷ് രാമകൃഷ്ണന് (ഗ്രാന്‍സ് വി എഫ് എക്സ് സ്റ്റുഡിയോ), നൃത്തസംവിധാനം: സജ്ന നജാം & സഹീര്‍ അബ്ബാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനില്‍ മാത്യു, ലൊക്കഷന്‍ മാനേജര്‍: പ്രസൂല്‍ ചിലമ്പൊലി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ആന്റണി കുട്ടമ്പുഴ, പോസ്റ്റ് പ്രൊഡക്ഷന്‍ ചീഫ്: ആരിഷ് അസ്ലം, പി.ആര്.ഓ.മഞ്ചു ഗോപിനാഥ്, സ്റ്റില്‍സ്:രാംദാസ് മാത്തൂര്‍, പരസ്യകല: മാമി ജോ. ‘പൊറാട്ട് നാടകം’ ഉടന്‍തന്നെ തിയേറ്ററുകളില്‍ എത്തും.
Content Highlights: Porattu Nadakam,saiju kurup, naushad saffron, bank corruption, ramesh pisharody


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]