കുടുംബ പ്രേക്ഷകർക്ക് പ്രിയപ്പെട്ട ദുൽഖർ സൽമാൻ നായകാനായെത്തിയ കിംഗ് ഓഫ് കൊത്ത ആദ്യ വാരം 36 കോടിയില്പരം രൂപയുടെ കളക്ഷനുമായി രണ്ടാം വാരത്തിലേക്ക് കടക്കുന്നു. രണ്ടാം വാരവും ഇരുന്നൂറില്പരം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രം ശക്തമായ ഡീഗ്രേഡിങ്ങുകളേയും ഇന്റർനെറ്റിലെ വ്യാജപ്പതിപ്പുകളെയും മറികടന്നാണ് ഇത്രയും കളക്ഷൻ സ്വന്തമാക്കിയിരിക്കുന്നത്.
കേരളത്തിൽ നിന്ന് മാത്രം ഇതുവരെ പതിനാലര കോടിയില്പരം രൂപയും റെസ്റ്റ് ഓഫ് ഇന്ത്യ വരുമാനം ഏഴ് കോടിയിൽപരം രൂപയും ഓവർസീസ് തിയേറ്ററുകളിൽ നിന്ന് പതിനഞ്ചു കോടിയോളം രൂപയും ആണ് ചിത്രം കരസ്ഥമാക്കിയത്. കൊത്ത എന്ന സാങ്കൽപ്പികഗ്രാമത്തിലെ രണ്ടു കാലഘട്ടങ്ങളിൽ നടക്കുന്ന കഥ പറയുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ രണ്ടു ഗെറ്റപ്പുകളിലാണ് എത്തുന്നത്. ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ്, ഐശ്വര്യ ലക്ഷ്മി, നൈലാ ഉഷ, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.
അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസുമാണ് ചിത്രം നിർമ്മിക്കുന്നത്. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, തിരക്കഥ : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ്, വി.എഫ്.എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ, സ്റ്റിൽ :ഷുഹൈബ് എസ്. ബി. കെ, പ്രൊഡക്ഷൻ കൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി.ആർ.ഒ: പ്രതീഷ് ശേഖർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]