
ഷാരൂഖ് ഖാൻ നായകനായെത്തുന്ന അറ്റ്ലീ ചിത്രം ജവാന് മികച്ച പ്രീബുക്കിങ്. ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ച പല സിറ്റികളിലും വളരെ വേഗത്തിലാണ് ടിക്കറ്റുകൾ വിറ്റുതീർന്നത്. പലയിടത്തും ടിക്കറ്റ് നിരക്കിലും വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്.
മുംബെെയിലും ഡൽഹിയിലും ടിക്കറ്റുകൾക്ക് 2400 രൂപ വരെ ഈടാക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആദ്യദിനം ആഗോളതലത്തിൽ ജവാൻ 100 കോടിയിലേറെ നേടുമെന്നാണ് അനലിസ്റ്റുകൾ പ്രവചിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ചിത്രമാകും ജവാൻ. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയത പഠാൻ ആദ്യദിനം 100 കോടി ക്ലബ്ബിൽ കയറിയിരുന്നു.
സെപ്റ്റംബർ ഏഴിന് ജവാൻ തിയേറ്ററുകളിൽ എത്തും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. പഠാന്റെ ബോക്സ് ഓഫീസ് വിജയം ആവർത്തിക്കാനുള്ള എല്ലാ ചേരുവകളും ജവാനിലും ഉണ്ടെന്നാണ് ട്രെയിലറും ഗാനങ്ങളും നൽകുന്ന സൂചന. നയൻതാര, വിജയ് സേതുപതി, പ്രിയാമണി എന്നിവരടങ്ങുന്ന വമ്പൻ താരനിരയുമായാണ് ചിത്രം എത്തുന്നത്. ദീപിക പദുകോൺ അതിഥി വേഷത്തിലെത്തുന്നുണ്ട്. റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാനാണ് ചിത്രം നിർമിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]