
ബോളിവുഡ് നടി കരീന കപൂറിന്റെ മക്കളുടെ ആയ എന്ന പേരില്‍ പ്രശസ്തി നേടിയ വ്യക്തിയാണ് ലളിത ഡിസില്‍വ. പീഡിയാട്രിക് നഴ്സായ വര്‍ഷങ്ങളായി തുടരുന്ന ലളിത ഇപ്പോള്‍ നടന് രാം ചരണിന്റെ മകള്‍ ക്ലിന് കാര കൊനിഡേലയുടെ ആയയാണ്. വ്യവസായിയായ മുകേഷ് അംബാനിയുടെ മക്കളെയും കുഞ്ഞായിരിക്കുമ്പോള്‍ പരിചരിച്ചത് ലളിതയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ആനന്ദ് അംബാനിയുടെ വിവാഹത്തില്‍ ലളിത വിശിഷ്ടാതിഥികളിലൊരാളായി പങ്കെടുത്തത്.
മക്കളായ തൈമൂറിന്റെയും ജെയുടേയും കാര്യത്തില്‍ കരീനയ്ക്ക് വളരെ ശ്രദ്ധയാണെന്ന് ലളിത ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. കുടുംബ ജീവിതവും കരിയറും ഒരുമിച്ച് കൊണ്ട് പോകാന്‍ കരീനയ്ക്ക് നല്ല കഴിവാണെന്നും ലളിത പറയുന്നു. കരീനയുടെ ആത്മീയവശത്തെക്കുറിച്ചും ലളിത അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.
അടുക്കും ചിട്ടയുമുള്ള വ്യക്തിയാണ് കരീന. കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകിച്ച്. ബാല്യകാലത്തെക്കുറിച്ച് കരീന എന്നോട് പറഞ്ഞിട്ടുണ്ട്. മക്കളുടെ പഠനകാര്യത്തിലെല്ലാം കരീനയുടെ അമ്മ (ബബിത കപൂര്‍ ഒരു കാലത്ത് ബോളിവുഡിലെ പ്രശസ്ത നടിയായിരുന്നു ബബിത. റണ്‍ധീര്‍ കപൂറുമായുള്ള വിവാഹശേഷം ബബിത അഭിനയം നിര്‍ത്തി. കരീഷ്മ കപൂര്‍, കരീന കപൂര്‍ എന്നിവരാണ് മക്കള്‍) വലിയ ശ്രദ്ധാലുവായിരുന്നു. ടൈം ടേബിള്‍ അനുസരിച്ചാണ് എല്ലാം ചെയ്തിരുന്നത്. അമ്മയെപ്പോലെ കരീനയും ക്രിസ്തീയ വിശ്വാസമാണ് പിന്തുടരുന്നത്. കുട്ടികളെ ദൈവ സ്തുതികളും ഭക്തി ഗീതങ്ങളും കേള്‍പ്പിക്കാന്‍ കരീന എന്നോട് പറയുമായിരുന്നു.
വലിയ താരങ്ങളാണെങ്കിലും കരീന കപൂറും ഭര്‍ത്താവ് സെയ്ഫ് അലി ഖാനും ലാളിത്യമുള്ളവരാണെന്ന് ലളിത പറയുന്നു.
എല്ലാവരെയും അവര്‍ ഒരുപോലെ കാണുന്നു. താരങ്ങള്‍ക്ക് വേറെ ഭക്ഷണവും ജോലിക്കാര്‍ക്ക് വേറെ ഭക്ഷണവും ഇല്ല. ജോലിക്കാരുള്‍പ്പെടെ എല്ലാവരും ഒരേ ഭക്ഷണം കഴിക്കണം എന്നത് അവര്‍ക്ക് നിര്‍ബന്ധമാണ്. പലപ്പോഴും എല്ലാവരും ഒരുമിച്ച് ഇരുന്ന് കഴിച്ചിട്ടുമുണ്ട്. സെയ്ഫ് അലി ഖാന് നന്നായി പാചകം ചെയ്യുമെന്നും ലളിത പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]