
4K ദൃശ്യമികവോടെ ദേവദൂതൻ വീണ്ടുമെത്തിയപ്പോൾ ചിത്രത്തിലെ ചെറിയ വേഷങ്ങളിലെത്തിയവർ പോലും ചർച്ചയാവുകയാണ്. അവരിൽ ഒരാളാണ് ദേവദൂതനിലെ നായിക ജയപ്രദയുടെ കുട്ടിക്കാലം അവതരിപ്പിച്ച നിർമല ശ്യാം. ദേവദൂതൻ ഇറങ്ങിയതിനുശേഷം അലീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിർമല മറ്റൊരു സിനിമയിൽപ്പോലും വന്നിട്ടില്ല. ദേവദൂതന്റെ രണ്ടാംവരവിനിടെ ജൂനിയർ അലീന എവിടെയാണെന്ന് തിരഞ്ഞുകണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.
അഭിനയമൊക്കെ വിട്ട് സ്വസ്ഥമായി കുടുംബജീവിതം നയിക്കുകയാണ് നിർമല ഇപ്പോൾ. എന്നാൽ ദേവദൂതൻ കണ്ടിറങ്ങിയ പ്രേക്ഷകരുടെ കമന്റുകളാണ് നിർമലയുടെ പോസ്റ്റുകൾക്ക് താഴെ നിറയുന്നത്. ദേവദൂതന്റെ സെറ്റിൽ കുറച്ച് വ്യത്യസ്തയായി തോന്നിയ കുട്ടിയായിരുന്നു നിർമല എന്ന് നടൻ വിനീത് കുമാർ ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അഭിമുഖത്തിലെ വിനീതിന്റെ വാക്കുകൾ സ്റ്റോറിയായി പങ്കുവച്ച് നന്ദിയും അറിയിച്ചിട്ടുണ്ട് നിര്മല.
രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്. ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലറാണ് ദേവദൂതൻ. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈ സ്റ്റുഡിയോസ് നേതൃത്വത്തിലാണ് ചിത്രം 4K നിലവാരത്തിലേക്ക് റീമാസ്റ്റർ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിച്ചത്.
സംഗീതസംവിധായകനും ഗായകനുമായ വിശാൽ കൃഷ്ണമൂർത്തിയായി മോഹൻലാൽ എത്തുമ്പോൾ അലീനയെന്ന നായിക വേഷത്തിലെത്തിയത് ജയപ്രദയായിരുന്നു. വിനീത് കുമാർ, മുരളി, ജഗതി ശ്രീകുമാർ, ജഗദീഷ്, ജനാർദനൻ, ശരത് ദാസ്, ലെന, വിജയലക്ഷ്മി തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളിൽ. കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രത്തിൻ്റെ നിർമ്മാണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]