
ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച കെ. സുരേഷ് തയ്യാറാക്കിയ നടൻ ഇടവേളബാബുവിന്റെ ജീവിതകഥ ‘ഇടവേളകളില്ലാതെ’, എറണാകുളം ഗോകുലം കണ്വെന്ഷന് സെന്ററില്‍വെച്ച് ചലച്ചിത്രതാരസംഘടനയായ ‘അമ്മ’യുടെ മുപ്പതാം വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍വെച്ച് കേന്ദ്രസഹ മന്ത്രിയും നടനുമായ സുരേഷ് ഗോപി മോഹന്‍ലാലിന് നല്കി പ്രകാശനം ചെയ്തു.
ശ്വേതാ മേനോന്, മണിയന്‍പിള്ള രാജു, സിദ്ദിഖ്, ജയസൂര്യ, കെ സുരേഷ്, ലിപി പബ്ലിക്കേഷന്‍സ് സാരഥി ലിപി അക്ബര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]