
കൊച്ചി: ബലാത്സംഗക്കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം. നടിയും മോഡലുമായ യുവതി നൽകിയ പരാതിയിലായിരുന്നു ഒമർ ലുലുവിനെതിരെ പോലീസ് കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനംചെയ്ത് പലതവണ പീഡിപ്പിച്ചെന്നായിരുന്നു നടിയുടെ പരാതി.
കൊച്ചിയിൽ സ്ഥിരതാമസമാക്കിയ യുവനടിയാണ് സംവിധായകൻ ഒമർലുലു പരാതിയുമായി പോലീസിനെ സമീപിച്ചത്. പാലാരിവട്ടം സ്റ്റേഷനിൽ നൽകിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പോലീസിന് കൈമാറുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് നടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.
നെടുമ്പാശ്ശേരിയിലെ രണ്ട് ഹോട്ടലുകളിൽവെച്ച് പീഡിപ്പിച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ചയാണ് പോലീസ് സംവിധായകനെതിരെ കേസെടുത്തത്.
അതേസമയം നടിയുടെ ആരോപണം വ്യക്തിവിരോധംമൂലമാണെന്നാണ് ഒമർ ലുലു പ്രതികരിച്ചത്. നടിയുമായി അടുത്തസൗഹൃദം ഉണ്ടായിരുന്നു. സൗഹൃദം ഉപേക്ഷിച്ചതിന്റെ വിരോധമാണ് പരാതിക്കു പിന്നിൽ. ആറുമാസമായി ഞങ്ങൾ തമ്മിൽ ബന്ധമില്ല. പുതിയ സിനിമ തുടങ്ങിയപ്പോഴാണ് പരാതിയുമായി അവർ രംഗത്തുവന്നതെന്നും ഒമർ ലുലു പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]