ആക്രമണത്തില്‍ നിന്ന് സുഖം പ്രാപിച്ചതിന് ശേഷം ആദ്യമായി പൊതുപരിപാടിയില്‍ പങ്കെടുത്ത് സെയ്ഫ് അലി ഖാന്. മുംബൈയില്‍ നെറ്റ്ഫ്ളികിസ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു താരം എത്തിയത്. പുതിയ ചിത്രമായ ജുവല്‍ തീഫ്- ദി ഹെയ്സ്റ്റ് ബിഗിന്‍സിന്റെ പ്രൊമോഷന്റെ ഭാഗമായാണ് താരം ഇവന്റില്‍ പങ്കെടുത്തത്. കഴുത്തില്‍ ബാന്ഡേജുകളൊട്ടിച്ച താരത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഡെനിം ഷര്ട്ടുമ പാന്റും ധരിച്ച് സ്റ്റേജിലേക്ക് എത്തിയ താരത്തെ നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് സ്വാഗതം ചെയ്തത്. കൂക്കി ഗുലാട്ടിയും റോബി ഗ്രെവാളും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജുവല്‍ തീഫ്- ദി ഹെയ്സ്റ്റ് ബിഗിന്‍സ്. സെയ്ഫിനെ കൂടാതെ ജയ്ദീപ് അഹ്ലാവത്, കുണാല്‍ കപൂര്‍, നികിത ദത്ത എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മുംബൈയില്‍ നടന്ന പരിപാടിയില്‍ ചിത്രത്തിന്റെ ടീസറും പുറത്തുവിട്ടിരുന്നു.
ജനുവരി 16ന് പുലര്‍ച്ചെയാണ് സെയ്ഫിന് നേരെ ആക്രമണുണ്ടായത്. ആറ് മുറിവുകളാണ് താരത്തിന്റെ ശരീരത്തിലുണ്ടായത്. കഴുത്തിലുണ്ടായ മുറിവ് ഗുരുതരമായിരുന്നു. ലീലാവതി ഹോസ്പിറ്റലിലെ അഞ്ച് ദിവസത്തെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് തിരിച്ചെത്തി. സംഭവുമായി ബന്ധപ്പെട്ട് ഒരു ബംഗ്ലാദേശി പൗരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കസ്റ്റഡിയില്‍ തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]