താരപുത്രന് ആര്യന് ഖാന്റെ ആദ്യ ബോളിവുഡ് സംവിധാന സംരഭമൊരുങ്ങുന്നു. നെറ്റ്ഫ്ളിക്സ് സീരിസായാണ് ചിത്രം പുറത്തിറങ്ങുന്നത്.The BA***DS of Bollywood എന്നാണ് സീരിസിന്റെ പേര്.
ഷാരൂഖ് ഖാന് തന്നെയാണ് മകന്റെ ആദ്യ സംവിധാനസംരഭത്തെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ക്യാമറയ്ക്ക് പിന്നിലെ സംവിധായകനായി ആര്യനും മുന്നില്‍ നടനായി ഷാരൂഖ് ഖാനും പരസ്പരമുള്ള ഡയലോഗുകളിലൂടെയാണ് സീരിസിന്റെ പ്രഖ്യാപനം. രസകരമായ വീഡിയോ ഇതിനോടകം 27 ലക്ഷം പേരാണ് കണ്ടത്.
സീരിസിന്റെ റിലീസ് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഗൗരി ഖാനാണ് നിര്‍മാണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]