തെന്നിന്ത്യയുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് ഭാനുപ്രിയ. രാജശില്പിയും അഴകിയരാവണനും കുലവും തുടങ്ങിയ മലയാളിക്ക് പ്രിയങ്കരമായ എത്രയെത്ര വേഷങ്ങള്‍. പ്രഗത്ഭയായ കുച്ചിപ്പുടി നര്‍ത്തകി കൂടിയാണ് 54-കാരിയായ ഭാനുപ്രിയ. നൃത്തത്തോടുള്ള തന്റെ അഭിനിവേശത്തെ കുറിച്ച് പലവേദികളിലും ഭാനുപ്രിയ വാചാലയായിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ ആരോഗ്യസ്ഥിതിയെ പറ്റി തുറന്നുപറഞ്ഞുകൊണ്ട് ഭാനുപ്രിയ നല്കിയ അഭിമുഖം ചര്‍ച്ചയാവുകയാണ്. തന്റെ ജീവിതത്തില്‍ നേരിട്ട അപ്രതീക്ഷിത ആഘാതം ഓര്മ നഷ്ടപ്പെടുന്നതിലേകക്ക് നയിച്ചുവെന്നും സിനിമയും ഏറ്റവും പ്രിയപ്പെട്ട നൃത്തവും വരെ ഉപേക്ഷിക്കേണ്ട സാഹചര്യത്തിലേക്കെത്തിയെന്നും ഭാനുപ്രിയ പറയുന്നു.
ഭര്‍ത്താവിന്റെ ആകസ്മിക മരണമാണ് ഭാനുപ്രിയയ്ക്ക് തിരിച്ചടിയായത്. 1998-ലാണ് ഭാനുപ്രിയയും ആദര്‍ശ് കൗശലും വിവാഹിതരാകുന്നത്. എന്നാല്‍ 2005 മുതല്‍ ഇരുവരും അകന്നുജീവിക്കാനാരംഭിച്ചു. അങ്ങനെയിരിക്കെ 2018-ല്‍ ആദര്‍ശ് മരണപ്പെട്ടു. ഇത് ഭാനുപ്രിയയെ മാനസികമായി തളര്‍ത്തി. പിന്നാലെ ഓര്‍മക്കുറവ് ഭാനുപ്രിയയെ അലട്ടാന്‍ തുടങ്ങി. അല്പനേരത്തിനുള്ളില് നിസ്സാരകാര്യങ്ങള്‍ പോലും മറന്നുപോകുന്ന അവസ്ഥയിലേക്ക് ഭാനുപ്രിയയെത്തി. താന്‍ സ്ഥിരം ചെയ്തുകൊണ്ടിരുന്ന കാര്യങ്ങള്‍ പോലും മറന്നുപോകുന്ന നിലയിലേക്കെത്തി എന്ന് ഭാനുപ്രിയ പറയുന്നു. ഷൂട്ടിനിടയില്‍ ഡയലോഗുകള്‍ മറക്കും. ഒരു കാര്യവും ഓര്ക്കാനാവാതെയായി.
ഇതോടെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു എന്ന് ഭാനുപ്രിയ പറയുന്നു. ഇപ്പോള്‍ അമ്മയുടെയും സഹോദരന്റെയും കൂടെയാണ് താരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]