ലോകസംഗീതവേദികളിലെ ഏറ്റവും വലിയ ബഹുമതിയായ ഗ്രാമി പുരസ്കാരത്തില്‍ ഇന്ത്യന്‍ തിളക്കവും. 67-ാമത് ഗ്രാമി പുരസ്കാരങ്ങളില് ഇന്ത്യന്‍-അമേരിക്കന്‍ ഗായികയും സംരംഭകയുമായ ചന്ദ്രിക ടണ്ഠനും പുരസ്കാരം. മികച്ച ന്യൂ ഏജ് ആംബിയന്റ് അല്ലെങ്കില്‍ ചാന്റ് ആല്‍ബം വിഭാഗത്തിലാണ് പുരസ്കാരം. ചന്ദ്രിക ടണ്ഠൻ, വൗട്ടര്‍ കെല്ലര്‍മാന്‍, എരു മാറ്റ്സുമോട്ടോ എന്നിവരുടെ ‘ത്രിവേണി’ എന്ന ആല്‍ബമാണ് ഗ്രാമി സ്വന്തമാക്കിയത്.
പെപ്സികോയുടെ മുന്‍ സിഇഒ ഇന്ദ്ര നൂയിയുടെ മൂത്ത സഹോദരിയായ ചന്ദ്രിക ടണ്ഠന്റെ ആദ്യത്തെ ഗ്രാമി പുരസ്കാരമാണിത്. 2009-ൽ ‘സോൾ കോൾ’ എന്ന ആൽബത്തിന് അവർക്ക് ആദ്യമായി ഗ്രാമി നോമിനേഷൻ ലഭിച്ചു. ‘ത്രിവേണി’ക്ക് ലഭിച്ച രണ്ടാമത്തെ നോമിനേഷനിൽ പുരസ്കാരം ലഭിക്കുകയും ചെയ്തു. ഇത് അതിശയകരമായി തോന്നുന്നു എന്നാണ് പുരസ്കാരനേട്ടത്തിന് ശേഷം അവര്‍ പ്രതികരിച്ചത്.
ലോസ് ആഞ്ജലിസിലാണ് 67-ാമത് ഗ്രാമി പ്രഖ്യാപന ചടങ്ങുകള്‍ നടക്കുന്നത്. കാട്ടുതീയില്‍ ദുരിതം അനുഭവിക്കുന്ന ജനതയെ സ്മരിച്ചുകൊണ്ടാണ് ഗ്രാമി പ്രഖ്യാപന ചടങ്ങുകള്‍ ആരംഭിച്ചത്. ഹാസ്യതാരവും എഴുത്തുകാരനും നടനും അവതാരകനുമായ ട്രെവര്‍ നോവ ആണ് പ്രഖ്യാപനം നടത്തിയത്. 94 വിഭാഗങ്ങളിലേക്കാണ് മത്സരം നടന്നത്.
ഗ്രാമിയില്‍ ചരിത്രനേട്ടം സ്വന്തമാക്കി ബിയോണ്‍സേ മികച്ച കണ്ട്രി ആല്‍ബത്തിനുള്ള ഗ്രാമി നേടി. ‘കൗബോയ് കാര്‍ട്ടര്‍’ എന്ന ആല്‍ബത്തിനാണ് പുരസ്കാരം. പുരസ്കാരം നേടുന്ന ആദ്യ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജയാണ് ബിയോണ്‍സേ. അവിശ്വസനീയ നേട്ടമെന്നായിരുന്നു പുരസ്കാരം സ്വീകരിച്ചു കൊണ്ട് ബിയോണ്‍സേ പ്രതികരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]