
റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന വൺസ് അപ്പോൺ എ ടൈം’ ഇൻ കൊച്ചി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി. കലന്തൂർ എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ കലന്തൂർ ഈ ചിത്രം നിർമ്മിക്കുന്നു.
ഹ്യൂമറിൻ്റെ വക്താക്കളാണ് നാദിർഷയും റാഫിയുമെങ്കിലും ഇക്കുറി ഗൗരവമുള്ള ഒരു വിഷയമാണ് ഇരുവരും ചേർന്ന് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഇരുട്ടിൻ്റെ ലോകത്തിലേക്കാണ് ഇക്കുറി നാദിർഷ പ്രേക്ഷകരെ കുട്ടിക്കൊണ്ടുപോകുന്നത്. ഒരു ദിവസത്തിന് രാത്രിയും പകലുമുണ്ട്. പകൽ പോലെ തന്നെ രാത്രിയിലും സജീവമാകുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്. രാത്രിജീവിതം നയിക്കുന്നവർ പലതും കാണും. കേൾക്കും പക്ഷെ അതിൽ പലതും പുറത്തു പറയാൻ പറ്റാത്തതാകും അത്തരം ചില സംഭവങ്ങളിലേക്കാണ് ഈ ചിത്രം കടന്നു ചെല്ലുന്നത്.
അർജുൻ അശോകനും പുതുമുഖം മുബിൻ.എം. റാഫിയുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഞാൻ പ്രകാശൻ, മകൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ദേവികസഞ്ജയ് ആണ് നായിക. ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ജോണി ആൻ്റണി, സുധീർ കരമന, ജാഫർ ഇടുക്കി, അശ്വത്ത് ലാൽ, വിശ്വജിത്ത്, ഡ്രാക്കുള സുധീർ, സമദ്, ഏലൂർ ജോർജ്, കലാഭവൻ റഹ്മാൻ, കലാഭവൻ ജിന്റോ, മാളവിക മേനോൻ, നേഹസക്സേന എന്നിവരും പ്രധാന താരങ്ങളാണ്
ബി. കെ. ഹരിനാരായണന്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം -ഷാജികുമാർ. എഡിറ്റിംഗ് -ഷമീർ മുഹമ്മദ്. കലാസംവിധാനം – സന്തോഷ് രാമൻ. മേക്കപ്പ് -റോണക്സ് സേവ്യർ. കോസ്റ്റ്യൂം ഡിസൈൻ – അരുൺ മനോഹർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായണൻ. അസോസിയേറ്റ് ഡയറക്ടർ -വിജീഷ് പിള്ള. പ്രൊജക്റ്റ് ഡിസൈനർ – സൈലക്സ് എബ്രഹാം. പ്രൊഡക്ഷൻ മാനേജർ -ആന്റണി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -അപ്പു ഫഹദ്. പ്രൊഡക്ഷൻ കൺട്രോളർ -ശ്രീകുമാർ ചെന്നിത്തല. പി.ആർ.ഒ -വാഴൂർ ജോസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]