
കൊച്ചി: ആദിവാസികൾ മാത്രം അഭിനയിക്കുന്ന ആദ്യ സിനിമ ‘ധബാരി ക്യൂരുവി’ ജനുവരി അഞ്ചിന് റിലീസ് ചെയ്യും. ദേശീയ പുരസ്കാര ജേതാവ് പ്രിയനന്ദനൻ ലോകസിനിമയിൽ തന്നെ ആദ്യമായാണ് ഗോത്രവർഗ്ഗത്തിൽപ്പെട്ടവർ മാത്രം അഭിനയിക്കുന്ന ‘ധബാരി ക്യുരുവി’ ഒരുക്കിയത്. പൂർണമായും ഇരുള ഭാഷയിലാണ്. അട്ടപ്പാടിയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം. യു.എസിലെ ഓസ്റ്റിൻ, ഇൻഡ്യൻ പനോരമ, ഐ.എഫ്.എഫ്.കെ. എന്നിവയടക്കംഏഴ് ഫെസ്റ്റിവലുകളിൽ ഇതിനകം ‘ധബാരി ക്യൂരുവി’ പ്രദർശിപ്പിച്ചിരുന്നു.
ആദിവാസി പെൺകുട്ടികളുടെ അതിജീവനമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിലെ മൂന്ന് പാട്ടുകളിൽ രണ്ടെണ്ണം ആലപിച്ചിരിക്കുന്നത് നായികയായ മീനാക്ഷിയാണ്. കഥ, സംവിധാനം: പ്രിയനന്ദനൻ, നിർമ്മാണം: അജിത് വിനായക ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ഐവാസ് വിഷ്വൽ മാജിക് ഛായാഗ്രഹണം:അശ്വഘോഷൻ, ചിത്രസംയോജനം: ഏകലവ്യൻ, തിരക്കഥ: പ്രിയനന്ദനൻ, കുപ്പുസ്വാമി മരുതൻ, സ്മിത സൈലേഷ്, കെ.ബി.ഹരി, ലിജോ പാണാടൻ, സംഗീതം: പി.കെ. സുനിൽകുമാർ, ഗാനരചന: നൂറ വരിക്കോടൻ, ആർ.കെ.രമേഷ് അട്ടപ്പാടി. കലാസംവിധാനം: സുരേഷ് ബാബു നന്ദന, ചമയം: ജിത്തു പയ്യന്നൂർ, വസ്ത്രാലങ്കാരം: ആദിത്യ നാണു, ചീഫ്. അസോസിയേറ്റ് ഡയറക്ടർ: സബിൻ കാട്ടുങ്ങൽ, അസോസിയേറ്റ് ഡയറക്ടർ: പി. അയ്യപ്പദാസ്, സംവിധാന സഹായി: ഗോക്രി, കാസ്റ്റിങ്ങ് ഡയറക്ടർ: അബു വളയംകുളം, സൗണ്ട് ഡിസൈനർ : ടി. കൃഷ്ണനുണ്ണി, സിങ്ക് സൗണ്ട് റെക്കോഡിസ്റ്റ്: ഷഫീഖ് പി. എം, പ്രൊജക്ട് ഡിസൈൻ: ബദൽ മീഡിയ. മാർക്കറ്റിങ്ങ് കൺസൾട്ട്: ഷാജി പട്ടിക്കര, സ്റ്റിൽസ്: ജയപ്രകാശ് അതളൂർ, പോസ്റ്റർ ഡിസൈൻ: സലിം റഹ്മാൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷാജി, പ്രൊഡക്ഷൻ മാനേജർ: പ്രസാദ് രാമൻ, അരുൺ ബോസ്, ഓഫീസ് നിർവഹണം: വൈശാഖ്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജയ്പാൽ, പി.ആർ.ഒ: പി .ആർ .സുമേരൻ.
മീനാക്ഷി, ശ്യാമിനി, അനുപ്രശോഭിനി, നഞ്ചിയമ്മ, മുരുകി, മല്ലിക, ഗോക്രി ഗോപാലകൃഷ്ണൻ, മുരുകൻ, കൃഷ്ണദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]