
ബോളിവുഡിലെ കിരീടം വെക്കാത്ത രാജാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷാരൂഖ് ഖാന് ഇന്ന് 59ാം പിറന്നാളാണ്. ഏത് ഇന്ത്യന്‍ സെലിബ്രിറ്റിയും കൊതിക്കുന്ന സ്വപ്നതുല്യമായ ഒരു കരിയറാണ് കിങ് ഖാന്റേത്. സിനിമയോടുള്ള അടങ്ങാത്ത പാഷനും കഠിനാധ്വാനവുമാണ് ബോളീവുഡിന്റെ സിംഹാസനത്തിലേക്ക് ഷാരൂഖിനെ എത്തിച്ചതെന്ന് എതിരാളികള്‍ പോലും സമ്മതിക്കും. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാത്ത ഒരാളുണ്ട്. സാക്ഷാല്‍ ഷാരൂഖ് തന്നെ. തന്റെ എല്ലാ നേട്ടങ്ങള്‍ക്കും വിജയങ്ങള്‍ക്കും പിന്നില്‍ തന്റെ ജീവിതത്തിലുണ്ടായിരുന്ന സ്ത്രീകളാണെന്നാണ് ഷാരൂഖിന്റെ അഭിപ്രായം.
‘മാതാപിതാക്കളെ വളരെ നേരത്തെ നഷ്ടമായ ഒരാളാണ് ഞാന്‍. പക്ഷെ എന്റെ ജീവിതത്തിലുണ്ടായിരുന്ന സ്ത്രീകള്‍- പ്രത്യേകിച്ചും എന്റെ കൂടെ അഭിനയിച്ച നടിമാര്‍ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഞാനിന്ന് എന്തെങ്കിലുമാണെങ്കില്‍ അതിന് കാരണം അവരാണ്. സിനിമകളുടെ വലിയൊരു വിഭാഗം ജോലിയും അവര്‍ നിര്‍വ്വഹിക്കുന്നു. പക്ഷെ അതിന്റെ പ്രശംസ കിട്ടുന്നത് എനിക്ക് മാത്രവും. അവരെല്ലാവരും ഷാരൂഖുമാരായിരുന്നെങ്കില് എന്ന് ഞാനാഗ്രഹിക്കാറുണ്ട്’- ഗാര്‍ഡിയനുമായുള്ള അഭിമുഖത്തില്‍ ഷാരൂഖ് പറഞ്ഞു.
‘അവരോടുള്ള നന്ദി എന്റെ പെരുമാറ്റത്തിലൂടെയാണ് ഞാനറിയിക്കാറുള്ളത്. സഹനടിമാരോടുള്ള എന്റെ മര്യാദയും കരുണയും സ്നേഹവുമെല്ലാം എന്റെ നന്ദിപറയലുകളാണ്. അവിശ്വസനീയമായ രീതിയിലാണ് അവര്‍ അഭിനയിക്കാറുള്ളത്. എല്ലാ സിനിമകളിലും’
നേരത്തെ വനിതാ സംവിധായകരുടെ സിനിമകളില്‍ അഭിനയിക്കാന്‍ തനിക്ക് ഏറെ ഇഷ്ടമാണെന്നും ഷാരൂഖ് പറഞ്ഞിരുന്നു. അവര്‍ വളരെ വൈകാരികമായാണ് സിനിമയെ കൈകാര്യം ചെയ്യുക. ആത്മാര്‍ഥമായാണ് ഇടപെടുക. കാണാന്‍ മനോഹരമായ സിനിമകളെടുക്കന്നത് സ്ത്രീകളാണെന്നും ഷാരൂഖ് പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]