
സമീപകാലത്ത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയ രാമനും കദീജയും എന്ന ചിത്രം പ്രദര്‍ശന സജ്ജമായി. ചിത്രകലാരംഗത്തും, സാഹിത്യ രംഗത്തും ഏറെക്കാലമായി പ്രവര്‍ത്തിച്ചു പോരുന്ന ദിനേശ് പൂച്ചക്കാടാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. കാഞ്ഞങ്ങാട് ഫിലിംസിന്റെ ബാനറില്‍ ബിനരാജ് കാഞ്ഞങ്ങാട്, സതീഷ് കാനായി എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം ഏറെ സാമൂഹ്യ പ്രതിബദ്ധത നിറഞ്ഞ ഒരു ചിത്രം കൂടിയാണ്. പൊതുനിരത്തുകളെ വീടാക്കി അന്തിയുറങ്ങുകയും ജീവിക്കുകയും ചെയ്യുന്ന പെറുക്കികള്‍ എന്നു വിളിക്കപ്പെടുന്ന നാടോടികളുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്.
അങ്ങനെ ഒരു സ്ഥലത്ത്നാടാടികളായി ജീവിക്കുന്നരണ്ടു കുടുംബങ്ങളിലെ അംഗങ്ങളാണ്. രാമനും കദീജയും പ്രത്യേകിച്ച് ജീവിത ലക്ഷ്യങ്ങളൊന്നുമില്ലാതെ അന്നന്നത്തെ അന്നം തേടുന്ന ഈ നാടോടികള്‍, രാമനും കദിയും പ്രണയബദ്ധരായത് സ്വഭാവികം. ഒന്നിച്ചു കളിച്ചു ജീവിച്ചു പോന്നവര്‍. അവര്‍ക്കിടയില്‍ ജാതിയോ മതമോ ഒന്നുമില്ലായിരുന്നു. ഒരു വേലിക്കെട്ടുമില്ലാതെ ജീവിച്ചു പോരുന്നതിനിടയിലാണ് അവരില്പ്രണയത്തിന്റെ വിത്തുമുളപൊട്ടുന്നത്. അതോടെ അവരുടെ ജീവിതത്തിന് പ്രതീക്ഷകളും, സ്വപ്നങ്ങളുമൊക്കെ ഉണ്ടായി. ആരും ശ്രദ്ധിക്കാത്ത ഇവരുടെ ജീവിതത്തിലേക്ക് മതങ്ങള്‍ കടന്നു വരുന്നതോടെ ഇവരുടെ ജിവിതം സംഘര്‍ഷഭരിതമാകുന്നു.
കേരളത്തിലെ വര്‍ത്തമാന സാഹചര്യത്തില്‍, ദുരഭിമാനപ്പോരിനിടയില് പെട്ടുപോകുന്ന യുവമിഥുനങ്ങളുടെ കഥ, ജീവിതഗന്ധിയായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. മതങ്ങളുടെ പേരില്‍ മുതലെടുപ്പു നടത്തിപ്പോരുന്നവരുടെ ഇടയില്‍ നിന്നും ശക്തമായ ഭീഷണികളാണ് തനിക്കു നേരിടേണ്ടി വന്നതെന്ന് സംവിധായകനായ ദിനേശ് പൂച്ചക്കാട് വ്യക്തമാക്കി.
സമൂഹമാധ്യമങ്ങള്‍ ഈ വിഷയം ഏറെ വൈറലാക്കിയിരുന്നു. നമ്മുടെ സമൂഹത്തിന്റെ ജീര്‍ണ്ണതയുടെ ഒരു നേര്‍ക്കാഴ്ച്ച കൂടിയായിരിക്കും ഈ ചിത്രം. താരപ്പൊലിമയേക്കാളുപരി കെട്ടുറപ്പുള്ള കഥയുടെ പില്‍ബലമാണ് ഈ ചിത്രത്തിന്റെ അടിത്തറ. പുതുമുഖങ്ങള്‍ക്കു പ്രാധാന്യം നല്കി ചിത്രീകരിക്കുന്ന ഈ ചിത്രത്തില്‍ ഡോ ഹരിശങ്കറും, അപര്‍ണയുമാണ് കേന്ദ്രകഥാപാത്രങ്ങളായ രാമനേയും കദിജയേയും അവതരിപ്പിച്ചിരിക്കു
ന്നത്.
പ്രശാന്ത് കുമാര്‍, മോഹന്‍ ചന്ദ്രന്, ഹരി.ടി.എന്‍, ഊര്‍മ്മിളാവൈശാഖ്, ഓമന, പ്രേയലത, സുരേന്ദ്രന് പൂക്കാനം, മല്ലക്കര രാമചന്ദ്രന്,സതീഷ് കാനായി, ടി.കെ. നാരായണന്, ഡി.വൈ.എസ്.പി ഉത്തംദാസ്, (മേല്‍പ്പറമ്പ്) എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവര്‍ക്കു പുറമേ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും നൂറ്റിയമ്പതോളം കലാകാരന്മാരും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
ഗാനങ്ങള്‍ -ദിനേശ് പൂച്ചക്കാട്, ഹാരിസ് തളിപ്പറമ്പ്. സംഗീതം- ഷാജി കാഞ്ഞങ്ങാട്, ശ്രീശൈലം രാധാകൃഷ്ണന്, പശ്ചാത്തല സംഗീതം- സുദര്ശന്. പി. ഛായാഗ്രഹണം – അഭിരാം സുദില്‍, ശ്രീജേഷ് മാവില, എഡിറ്റിംഗ് – അമല്‍, കലാ സംവിധാനം. മൂര്ധന്യ. മേക്കപ്പ് – ഇമ്മാനുവല്‍ അംബ്രോസ്. കോസ്റ്റും – ഡിസൈന്‍ – പുഷ്പ, നിശ്ചല ഛായാഗ്രഹണം – ശങ്കര്‍ ജി. വൈശാഖ് മേലേതില്‍, നിര്‍മ്മാണ നിര്‍വ്വഹണം – ഹരിഹരന് പൂച്ചക്കാട്, എബിന് പാലന്തലിക്കല്‍, നവംബര്‍ അവസാന വാരത്തില്‍ ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. പി.ആര്.ഒ-വാഴൂര്‍ ജോസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]