
പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട സര്‍വൈവല്‍ ഡ്രാമ നായാട്ട് ടീം വീണ്ടും ഒന്നിക്കുന്നു. ‘ഓഫീസർ ഓൺ ഡ്യൂട്ടി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് നായകൻ. ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രം കുഞ്ചാക്കോ ബോബന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപിച്ചത്.
സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഷാഹി കബീറാണ്. ഷാഹിയുടെ മുൻ ചിത്രങ്ങളിലേത് പോലെ പോലീസ് കഥയാണ് ഓഫീസർ ഓൺ ഡ്യൂട്ടിയും. റോബി വർഗീസ് രാജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ജേക്ക്സ് ബിജോയ് ആണ്. ചമൻ ചാക്കോ ആണ് ചിത്രത്തിന്റെ എഡിറ്റിങ്. പ്രിയാമണിയാണ് ചിത്രത്തിലെ നായിക. ജഗദീഷ്, വിശാഖ് നായർ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു കുഞ്ചാക്കോ ബോബൻ, നിമിഷ ജോർജ്, ജോജു ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട്. പിന്നീട് ചിത്രം നെറ്റ്ഫ്ലിക്സിലും പ്രദർശനത്തിനെത്തിയിരുന്നു. ഷൈജു ഖാലിദ് ആയിരുന്നു ഛായാഗ്രഹണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]