
മകനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് പാട്ട് പാടിയുറക്കുന്ന സംഗീതസംവിധായകന് ഗോവിന്ദ് വസന്തയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. ഗോവിന്ദിന്റെ പങ്കാളി രഞ്ജിനി അച്യുതനാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്.
എല്ലാം അതിന്റെ അനുയോജ്യമായ ഇടങ്ങളില്‍, എന്റെ പ്രിയപ്പെട്ടവന് ജന്മദിനാശംസകള് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് നിമിഷങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഗോവിന്ദിന്റെ നെഞ്ചോട് ചേര്‍ന്ന് കിടന്നുറങ്ങുന്ന കുഞ്ഞിനേയും കാണാം. യാഴന്‍ എന്നാണ് ഇരുവരും മകന് നല്‍കിയിരിക്കുന്ന പേര്.
നീണ്ട 12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഗോവിന്ദ് വസന്തയ്ക്കും രഞ്ജിനിയ്ക്കും കുഞ്ഞുണ്ടാകുന്നത്. അമ്മയാകാനുള്ള ദീർഘകാലത്തെ കാത്തിരിപ്പിനെക്കുറിച്ചുള്ള വികാരനിർഭരമായ കുറിപ്പും ചിത്രങ്ങളും രഞ്ജിനി നേരത്തെ പങ്കുവെച്ചിരുന്നു.
2012ലായിരുന്നു ഗോവിന്ദിന്റെയും രഞ്ജിനിയുടേയും വിവാഹം. തൈക്കൂടം ബ്രിഡ്ജ് എന്ന സംഗീത ബാൻഡിലൂടെയാണ് ഗോവിന്ദ് വസന്ത ശ്രദ്ധ നേടിയത്. മലയാളത്തിലും അന്യഭാഷകളിലും സംഗീത സംവിധായകനെന്ന നിലയിൽ ഇരിപ്പിടമുറപ്പിച്ച സംഗീതജ്ഞനാണ് ഗോവിന്ദ്. സിനിമാരംഗത്ത് എഴുത്തുമായി ബന്ധപ്പെട്ട് സജീവമാണ് രഞ്ജിനി അച്യുതൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]