ചെന്നൈ: തമിഴ് നടന് ജൂനിയര്‍ ബാലയ്യ(70, രഘു ബാലയ്യ) അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചെന്നൈയിലെ വല്സരവാക്കത്തെ വസതിലായിരുന്നു അന്ത്യം.
തമിഴ് സിനിമയില്‍ മൂന്ന് പതിറ്റാണ്ടോളം നിരവധി വേഷങ്ങളില്‍ തിളങ്ങിയ ടി.എസ് ബാലയ്യയുടെ മകനാണ്. അതുകൊണ്ടാണ് പില്കാലത്ത് രഘു ബാലയ്യ, ജൂനിയര്‍ ബാലയ്യ എന്ന പേരില്‍ അറിയപ്പെട്ടത്.
1953ല്‍ തൂത്തുക്കുടിയിലാണ് ജൂനിയര്‍ ബാലയ്യ ജനിച്ചത്. മേല്‍നാട്ടു മരുമകള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ചിന്ന തായെ, പുതുനിലവ്, ചേരന് ചോഴന്‍, പാണ്ഡ്യര്‍, ജയം, നേര്‍കൊണ്ട പാര്‍വെ, മാരാ തുടങ്ങി അന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഏതാനും ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്.
സംസ്കാര ചടങ്ങുകള്‍ ഇന്ന് (വ്യാഴാഴ്ച) വൈകീട്ട് നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]