
കെ.ടി. കുഞ്ഞുമോൻ നിർമ്മിക്കുന്ന ചിത്രം ‘ജെൻ്റിൽമാൻ 2’ വിൻ്റെ ആദ്യഘട്ട ഷൂട്ടിംഗ് ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമായി പൂർത്തിയായി. എ. ഗോകുൽ കൃഷ്ണയാണ് സംവിധാനം. ആദ്യ ഷെഡ്യൂളിൽ നായകൻ ചേതൻ, നായികമാരായ നയൻതാര ചക്രവർത്തി, പ്രിയാലാൽ സിത്താര, സുധാ റാണി, ശ്രീലത, കണ്മണി, ബഡവാ ഗോപി, ഹാസ്യ രാജാക്കന്മാരായ മുല്ലൈ – കോതണ്ഡം, ‘ലൊല്ലു സഭാ’ സാമി നാഥൻ, ബേബി പദ്മ രാഗ എന്നിവർ പങ്കെടുത്ത ഏതാനും രംഗങ്ങളും ദിനേശ് കാശി ഒരുക്കിയ ദൈർഘ്യമേറിയ ഒരു സാഹസിക സ്റ്റണ്ട് രംഗവുമാണ് ചിത്രീകരിച്ചത്.
നായകനേയും നായികമാരേയും കൂടാതെ സുമൻ, മനോജ്. കെ. ജയൻ, പ്രാച്ചിക (മാമാങ്കം), രാധാ രവി, അച്യുത് കുമാർ, പുകഴ്, രവി പ്രകാശ്, ബഡവാ ഗോപി, ഷിശീർ ശർമ്മ, ജോൺ മഹേന്ദ്രൻ, സെന്ദ്രായൻ, മുനിഷ് രാജാ, പ്രേം കുമാർ, ‘കല്ലൂരി’ വിമൽ, ‘ ജിഗർതാണ്ടാ’ രമേഷ്, മുല്ലൈ – കോതണ്ടം, മൈം ഗോപി, ഇമാൻ അണ്ണാച്ചി, വേലാ രാമമൂർത്തി, ശ്രീ റാം, ജോൺ റോഷൻ, ‘ലൊല്ലു സഭാ’ സാമിനാഥൻ, ജോർജ് വിജയ്, നെൽസൺ, സിത്താര, ശ്രീ രഞ്ജിനി, ശ്രീലത, കൺമണി, കാരുണ്യ, മൈനാ നന്ദിനി, ബേബി പത്മരാഗ, ബേബി അനീഷ എന്നിങ്ങനെ അൻപതിൽ പരം അഭിനേതാക്കൾ ചിത്രത്തിലുണ്ട്.
അജയൻ വിൻസൻ്റാണ് ഛായാഗ്രഹണം. സതീഷ് സൂര്യ എഡിറ്റിംഗ്. ഓസ്കാർ ജേതാവായ സംഗീത സംവിധായകൻ എം.എം. കീരവാണിയും വൈരമുത്തുവുമാണ് ഗാനങ്ങളൊരുക്കുന്നത്. ആറു ഗാനങ്ങളുടെ റിക്കോർഡിങ് പൂർത്തിയായി. ബൃന്ദയാണ് നൃത്ത സംവിധാനം. ‘പൊന്നിയിൻ സെൽവൻ’ന് ശേഷം തോട്ടാധരണി കലാസംവിധാനം നിർവഹിക്കുന്ന സിനിമയാണ് ‘ജെൻ്റിൽമാൻ 2’. പടുകൂറ്റൻ സെറ്റുകളാണ് ചിത്രത്തിനായി തോട്ടാധരണി ഒരുക്കിയിരിക്കുന്നത്. ദിനേശ് കാശിയാണ് സ്റ്റണ്ട് മാസ്റ്റർ. തപസ്സ് നായക്കാണ് സൗണ്ട് എൻജിനീയർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]