കൊച്ചി: റിലീസ് ദിവസംതന്നെ അധിക്ഷേപത്തിലൂടെ സിനിമകളെ തകര്‍ക്കുന്ന ഓണ്‍ലൈന്‍ നിരൂപകര്ക്കെതിരേ നിയമത്തിന്റെ വഴിതേടി സംവിധായകര്‍. ഇത്തരം നിരൂപകരുടെ മുന്‍കാല വീഡിയോകള്‍ തെളിവായി ഹാജരാക്കിക്കൊണ്ട് കോടതിയില്‍ പുതിയ സിനിമകള്‍ക്ക് സംരക്ഷണം തേടാനാണ് ശ്രമം.
പുതിയവ ഇറങ്ങുന്നതിനുമുമ്പ് തന്റെ സിനിമകളെ നേരത്തേ ആക്രമിച്ച യുട്യൂബ് നിരൂപകരുടെ വിവരവുമായി സംവിധായകര്‍ക്കോ തിരക്കഥാകൃത്തുക്കള്‍ക്കോ അഭിനേതാക്കള്‍ക്കോ കോടതിയെ സമീപിക്കാവുന്നതാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു. സിവില്ക്കേസായി ഇത് ഫയല്‍ചെയ്യാം.
നേരത്തേ ഓണ്‍ലൈന്‍ റിവ്യൂവിലൂടെ അധിക്ഷേപിച്ച ഒരാള്‍ പുതിയ സിനിമയുടെ നേര്‍ക്കും അതേ ആക്രമണം തുടര്‍ന്നേക്കാമെന്ന വാദമാണ് അണിയറപ്രവര്‍ത്തകര്‍ക്ക് മുന്നോട്ടുവെക്കുന്നത്. ഇതിനായി പഴയ വീഡിയോകളും ഹാജരാക്കാം. കേസിന്റെ അടിയന്തരസ്വഭാവം ബോധ്യപ്പെടുത്താനായാല്‍ ഹര്‍ജി ഫയല്‍ചെയ്യുന്ന ദിവസംതന്നെ ഉത്തരവ് നേടാം. അല്ലെങ്കിലും എതിര്‍കക്ഷികളെ കേട്ടശേഷമുള്ള ഉത്തരവിന് അധികം താമസമുണ്ടാകില്ല.
പുതിയ സിനിമകള്‍ക്കെതിരേ അധിക്ഷേപം പാടില്ലെന്ന ഉത്തരവ് ഇങ്ങനെ കോടതിയിലൂടെ നേടാമെന്ന നിയമോപദേശത്തെത്തുടര്‍ന്നാണ് ഒരു സംഘം സംവിധായകര്‍ കോടതിയിലേക്ക് നീങ്ങാനൊരുങ്ങുന്നത്. മലയാളത്തിലെ ഒരു മുതിര്‍ന്ന സംവിധായകന് തന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിനായി ഇങ്ങനെ കോടതിയെ സമീപിക്കുമെന്നാണ് വിവരം.
ജോണ്‍ ഡോ ഓര്‍ഡര്‍
പകര്പ്പവകാശക്കേസുകളിലും ബൗദ്ധികസ്വത്തവകാശക്കേസുകളിലും മാത്രം കണ്ടിട്ടുള്ള ജോണ്‍ ഡോ ഓര്‍ഡറിന്റെ വഴി റിവ്യൂ ബോംബിങ്ങിനെതിരേ സ്വീകരിക്കാമെന്ന് നിയമവിദഗ്ധര്‍ പറയുന്നു. ഇന്ത്യയില്‍ ഇതിന് അശോക്കുമാര് ഓര്‍ഡര്‍ എന്നാണു പറയുന്നത്. എതിര്‍കക്ഷികള്‍ അജ്ഞാതരായിരിക്കേ അവര്‍ക്കെതിരേ ഉത്തരവ് നേടാനുള്ള വഴിയാണിത്.
അജ്ഞാതകേന്ദ്രത്തില്‍നിന്നുള്ള റിവ്യൂ പ്രധാന പ്രശ്നമാണ് എന്ന് ഹൈക്കോടതിയില്‍ നെഗറ്റീവ് റിവ്യൂവുകളുടെപേരിലുള്ള കേസില്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിരീക്ഷിച്ച സാഹചര്യത്തില്‍ സിനിമാമേഖലയിലുള്ളവര്‍ക്ക് ജോണ്‍ ഡോ ഓര്‍ഡറിന്റെ മാര്‍ഗവും സ്വീകരിക്കാമെന്ന് ഹൈക്കോടതിയിലെ ഒരു പ്രമുഖ അഭിഭാഷകന് പറഞ്ഞു. ഇതും സിവില്ക്കേസായാണ് പരിഗണിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]