
തിരുവനന്തപുരം: കേരളത്തെക്കുറിച്ച് മറ്റുള്ളവര്‍ ചര്‍ച്ച ചെയ്യുന്ന മനോഹരമായ കാര്യം പരമ്പരാഗത പൈതൃക കലകള്‍ അവതരിപ്പിക്കുന്നതിന് തുറന്ന ഇടനാഴി ഒരുക്കുന്നുവെന്നതാണെന്ന് ശോഭന പറഞ്ഞു. 2000 വര്‍ഷം പഴക്കമുള്ള പരമ്പരാഗത കലാരൂപമായ കൂടിയാട്ടത്തിന് ലഭിച്ച യുനെസ്കോ അംഗീകാരം ഇതിന്റെ തെളിവാണെന്നും അവർ പറഞ്ഞു. കേരളീയം 2023-ന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
കേരളീയം വേദിയില്‍ കേരളത്തിന്റെ കലാപാരമ്പര്യം തുറന്നുകാട്ടുകയായിരുന്നു നടി ശോഭന. കലാരൂപം എങ്ങനെ വളര്ത്തിയെടുക്കുന്നുവെന്നതിന് പരിസമാപ്തിയില്ല. നിങ്ങളുടെ നാടോ വിശ്വാസങ്ങളോ പരിഗണിക്കാതെ നിങ്ങള്‍ ഈ മണ്ണില്‍ തുറന്നുകാട്ടപ്പെടുന്നു. ഇത് മനോഹരമായ ഒരു സാംസ്കാരിക സ്വരഭേദത്തെ വളര്‍ത്തിയെടുക്കുന്നു. യുവജനോത്സവങ്ങളുടെ ഭാഗമായി യുവതയ്ക്കു ലഭിക്കുന്ന അവസരങ്ങള്‍ കലാകാരേയും അവരുടെ ഉള്ളിലെ കലയെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള തുറന്ന വാതിലുകളാണെന്നും ശോഭന പറഞ്ഞു.
മണിച്ചിത്രത്താഴ് കണ്ടതിനുശേഷം എല്ലാവരും തമിഴത്തി എന്നുവിളിച്ചിരുന്നു. തന്റെ നാട് യഥാർഥത്തിൽ തിരുവനന്തപുരം ആണ്. അത് ഈ വേദിയിൽ പറയണമെന്നുണ്ടായിരുന്നുവെന്നും ശോഭന കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]